വാഹന പരിശോധന കേന്ദ്ര ഉടമകളെ കാലിബ്രേഷന്റെ പേരിൽ സ്വകാര്യ കമ്പിനികൾ ചൂഷണം ചെയ്യുന്നുവെന്ന് പുക പരിശോധനസ്ഥാപന ഉടമകൾ

വാഹന പരിശോധന കേന്ദ്ര ഉടമകളെ കാലിബ്രേഷന്റെ പേരിൽ സ്വകാര്യ കമ്പിനികൾ ചൂഷണം ചെയ്യുന്നുവെന്ന് പുക പരിശോധനസ്ഥാപന ഉടമകൾ


കണ്ണൂർ: സംസ്ഥാന സർക്കാർ ഭാരത് സ്റ്റേജ് (നാല് ) വിഭാഗത്തിൽ നിർമ്മിതമായ ഇരുചക്ര - മുച്ചക്ര പെട്രോൾ വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റ് കാലാവധി ആറു മാസമാക്കി നിലനിർത്തണമെന്നും മെഷീൻ കാലിബ്രേഷൻ ആറു മാസത്തിൽ നിന്നും ഒരു വർഷമായി നീട്ടിയ നടപടി പിൻവലിച്ചതു സ്ഥിരമായി നടപ്പിൽ വരുത്തണമെന്നും  അസോസിയേഷൻ ഓഫ് ഓതറൈസ്ഡ് ടെസ്റ്റിങ് സറ്റേഷൻ ഫോർ മോട്ടോർ വെഹിക്കിൾസ് കേരള സംസ്ഥാന  ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.  

ഇതു സംബന്ധിച്ചു ഒരു വർഷമായി പുക പരിശോധനാ കാലാവധി നീട്ടിയെന്ന പ്രചരണം  അടിസ്ഥാനരഹിതമാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഇരു ചക്ര വാഹനങ്ങൾക്ക് ആറു മാസമാണ് കാലാവധി നൽകിയിട്ടുള്ളത്. ഇരുചക്ര - മുച്ചക്ര പെട്രോൾ വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ പരിധി ഇതുവരെ കേന്ദ്ര സർക്കാർ നിശ്ചയിച്ചയിച്ചിട്ടില്ല. മെഷീൻ കാലിബ്രേഷൻ കാലാവധി ചെയ്യാനുള്ള കാലാവധി ആറു മാസത്തിലേക്കുള്ളത് നാലു മാസത്തേക്ക് ചുരുക്കിയത് ദ്രോഹകരമായാണ്. ഇതു ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ചെയ്യുന്നത്. സംഘടന നൽകിയ നിവേദനത്തെ തുടർന്നാണ് ആറു മാസത്തേക്ക് സംസ്ഥാന സർക്കാർ വീണ്ടും നീട്ടിയത്.


ഭാരത് സ്‌റ്റേജ് (മൂന്ന് ) വിഭാഗത്തിൽ പെട്ട ആറു മാസ കാലാവധി നൽകുന്ന ഇരുചക്ര മുച്ചക്ര പെട്രോൾ വാഹനങ്ങളുടെ അതേ മലിനീകരണ നിയന്ത്രണ പരിധി ഉപയോഗിച്ചാണ് ഭാരത് സ്‌റ്റേജ് (നാല്) ഇനക്കിൽ പെട്ട ഇരുചക്ര - മുച്ചു ക്ര പെട്രോൾ വാഹനങ്ങൾക്ക് ഒരു വർഷ കാലാവധിയുള്ള സർട്ടിഫിക്കറ്റ് നൽകിയിരുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. നിസാര കാരണങ്ങൾ പറഞ്ഞ് ഇൻസ്പെക്ഷന് വരുന്ന ഉദ്യോഗസ്ഥർ സ്ഥാപനം പൂട്ടിക്കുകയാണ്. കാലിബ്രേഷനെ കുറിച്ചു ശരിയായ ധാരണയില്ലാത്ത ഉദ്യോഗസ്ഥരാണ് മോട്ടോർ വാഹന വകുപ്പിൽ നിന്നും വരുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി സാബു , വർക്കിങ് പ്രസിഡന്റ് എം.പി പ്രദീപൻ , എസ്. എ സാബിൻ, കെ. ശിവൻ കുട്ടി, സി.കെ സതീഷ് എന്നിവർ പങ്കെടുത്തു.

Tags