വിദ്യാർത്ഥികളെ ബസിൽ കയറ്റുന്ന തർക്കം ;കണ്ണൂർ -കൂത്തു പറമ്പ് റൂട്ടിലെ മിന്നൽ പണിമുടക്കിൽ യാത്രക്കാർ പെരുവഴിയിലായി
കൂത്തുപറമ്പ് : മമ്പറം - കുത്തുപറമ്പ് -കണ്ണൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകൾ മിന്നല്‍ പണിമുടക്ക് നടത്തിയത് യാത്രക്കാരെ വലച്ചു.കൂത്തുപറമ്പ് ബസ് സ്റ്റാന്റിൽ ഇന്ന് രാവിലെ കണ്ണൂര്‍ ഭാഗത്തേക്കുള്ള ബസില്‍ വിദ്യാര്‍ത്ഥികളെ കയറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മിന്നല്‍ പണിമടക്കിലേക്ക് കലാശിച്ചത്.
ഇന്ന് രാവിലെ കൂത്തുപറമ്പ് ബസ് സ്റ്റാന്റിൽ 8.25 ഓടെയാണ് സംഭവം.ബസിൽ വിദ്യാർത്ഥികളെ കയറ്റുന്നതിനെ ചൊല്ലി ബസ്ജീവനക്കാരും അവിടെ ഡ്യൂട്ടിയിലുണ്ടയായിരുന്ന ഹോംഗാർഡും തമ്മിലുള്ള തർക്കമാണ് മിന്നൽ പണിമുടക്കിലേക്ക് എത്തിയത്. പതിവിലും കൂടുതൽ വിദ്യാർത്ഥികളെ കയറ്റാൻ ഹോംഗാർഡ് ശ്രമിച്ചതാണ് വിഷയത്തിന് കാരണമായതെന്നാണ് ബസ് ജീവനക്കാരുടെ വാദം.ബസുടമകളും ജീവനക്കാരുടെ സംഘടനകളും കുത്തുപറമ്പ് പൊലിസും അനുരജ്ഞന ചർച്ച നടത്തി.