കണ്ണൂരിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇരച്ചുകയറി
Updated: Oct 12, 2024, 13:53 IST
കണ്ണൂർ : കണ്ണൂർ നഗരത്തിലെ കണ്ണോത്തുംചാൽ പെട്രോൾ പമ്പിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇരച്ചുകയറി . അപകടത്തിൽ ബസിൽ യാത്ര ചെയ്തിരുന്ന ഒരു കുട്ടിക്ക് പരിക്കേറ്റു.കോഴിക്കോട്ടേക്ക് പോവുകയായിരുന്ന KL 58 P 7119 നമ്പർ ലക്ഷ്‌മി ബസ്സാണ് ശനിയാഴ്ച്ച രാവിലെ അപകടത്തിൽ പെട്ടത്.കട ഉടമ സി എൻ സുധാകരൻ ഓടി മാറിയതിനാൽ ദുരന്തം ഒഴിവായി. അപകടത്തെ തുടർന്ന് കണ്ണൂർ ടൗൺ പൊലിസ് എത്തി ഗതാഗത ക്രമീകരണങ്ങൾ നടത്തി.