ഓടയിൽ വീണലോട്ടറി ടിക്കറ്റ് കെട്ടുകൾ വീണ്ടെടുത്ത് നൽകി ; ലോട്ടറി വിൽപ്പനക്കാരന് ഫയർ ഫോഴ്സ് തുണയായി

fire force
fire force

കൂത്തുപറമ്പ്: ലോട്ടറിവിൽപ്പനക്കാരന് സഹായവുമായി പാനൂർ ഫയർഫോഴ്സ് വെള്ളിയാഴ്ച്ചരാവിലെ 9.20 ന് പാനൂർ -കൂത്തുപറമ്പ് റോഡിൽ ഗവ. എൽ പി സ്കൂളിന് മുൻവശമുള്ള ഓടയിൽ സ്ലാബിനിടയിലൂടെ ലോട്ടറി കെട്ട് ഓടയിൽ വീഴുകയായിരുന്നു .ഇത് കണ്ട സമീപത്തെ വാടക സ്റ്റോർ ജീവനക്കാരൻ ഷഫീർ പാനൂർ ഫയർ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.

 ഉടൻ സ്ഥലത്തെത്തിയ ഫയർ യൂണിറ്റ് ക്രോബാർ ഹൈഡ്രോളിക് ടൂൾ എന്നിവ ഉപയോഗിച്ച് സ്ലാബ് ഉയർത്തി ലോട്ടറി കെട്ട് വീണ്ടെടുത്ത് നൽകി. അശോകൻ, ചാത്തൻ പറമ്പൻഹൗസ് കൂരാറ ,മൊകേരി കൂരാ റയിലെ ചാത്തൻപറമ്പൻ ഹൗസിലെ അശോകൻ്റെ ലോട്ടറി ടിക്കറ്റ് കെട്ടാണ് ഓടയിൽ വീണത് ഫയർ ഫോഴ്സിൻ്റെ സഹായത്തോടെ .അതാണ് വീണ്ടെടുത്ത് നൽകിയത്.

അസി. സ്റേഷൻഓഫീസർ അനിൽകുമാർ എ ഗ്രേഡ്. അസിസ്റ്റേഷൻ ഓഫീസർ കെ.ദിവു കുമാർ, ഫയർ ഓഫീസർമാരായ എം.കെ. രഞ്ജിത്ത്, പി.എംസുഭാഷ്', എം.സിപ്രലേഷ് , എം.അജീഷ് , ഹോം ഗാർഡ് കെ വി . രത്നാകരൻ എന്നിവർ നേതൃത്വം നൽകി.

Tags