ബിഎസ്എൻഎൽ സിൽവർ ജൂബിലി വാരം ആഘോഷിക്കുന്നു
കണ്ണൂർ: ബി എസ് എൻ എല്ലിന്റെ സ്ഥാപകദിനത്തിൻ്റെ ഭാഗമായി സപ്തംബർ 28 മുതൽ ഒക്ടോബർ ഒന്നുവരെ ബി എസ് എൻ എൽ സിൽവർ ജൂബിലി വാരമായി ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി കണ്ണൂർ - കാസർഗോഡ് ജില്ലകളിലെ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചതായി ജനറൽ മാനേജർ യു കെ രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
28 ന് ഹയർസെക്കൻററി-കോളേജ് വിദ്യാർത്ഥികൾക്കായി ടെലി കമ്യൂണിക്കേഷൻ വിഷയത്തിൽ ക്വിസ് മത്സരം സൗത്ത് ബസാറിലുള്ള ബി എസ് എൻ എൽ ഭവനിലും 29 ന് ഒന്നാം ക്ലാസ് മുതൽ 12 ക്ലാസ് വരെയുള്ള കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരം ചിന്മയ ബാലഭവനിലും നടത്തും. കാലത്ത് 6-30 ന് പയ്യാമ്പലത്ത് നടത്തുന്ന മിനി മാരത്തോണിൽ ബി എസ് എൻ എൽ ജീവനക്കാർ, വിരമിച്ച ജീവനക്കാർ, വ്യാപാരികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുക്കും.
ഒക്ടോബർ 1 ന് കാലത്ത് 9 മണിക്ക് വിവിധ റൂറൽ എക്സ്ചേഞ്ചുകളെ ബന്ധിപ്പിച്ച് കൊണ്ട് ജീവനക്കാരുടെബൈക്ക് റാലി തളിപ്പറമ്പ് - കണ്ണൂർ - തളിപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നു മാരംഭിക്കും.സിൽവർ ജൂബിലി ആഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് ജീവനക്കാരുടെ ഫ്ലാഷ്മോബും വർണ്ണ ശബളമായ ഘോഷയാത്ര കണ്ണൂർ - കാസർഗോഡ് നഗരങ്ങളിൽ നടക്കും. വിവിധ മത്സരങ്ങളിലെവിടെയി കൾക്കായുള്ള സമ്മാന വിതരണം ടൗൺ സ്ക്വയറിൽ നടക്കും.
ഇന്ത്യ തദ്ദേശമായി വികസിപ്പിച്ച 4 G സാങ്കേതിക വിദ്യ അനുസരിച്ചുള്ള പുതിയ ടവറുകൾ കണ്ണൂർ ബിസിനസ് ഏരിയയിൽ പ്രവർത്തനക്ഷമ ക്ഷമമായി ക്കൊണ്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള 857 ടവറുകളിൽ 150 ഓളം ടവറുകളിൽ 4G സേവനം ഇപ്പോൾ ലഭ്യമാണെന്നും ആദ്യ ഘട്ടത്തിൽ കണ്ണൂർ - മട്ടന്നൂർ - തലശേരി ഏരിയകളിലുള്ള ടവറുകളിലാണ്4 G സേവനങ്ങൾ ലഭ്യമാക്കി യ തെന്നും ജനറൽ മാനേജർ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ഡപ്യൂട്ടി ജനറൽ മാനേജർമാരായ കെ വി മനോജ് കുമാർ, പി ബാലചന്ദ്രൻ നായർ, ഐ എഫ് എ അനിൽകുമാർ, അസി: ജന. മാനേജർ സി രാജേഷ് എന്നിവരും പങ്കെടുത്തു.