വിവിധ പുരസ്കാര ജേതാക്കളെ ബ്രണ്ണൻ മലയാളസമിതി അനുമോദിച്ചു

Brennan Malayalam Samithi
Brennan Malayalam Samithi

ധർമ്മടം: തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജ് മലയാള വിഭാഗത്തിൻ്റെ പൂർവ വിദ്യാർത്ഥി സംഘടനയായ ബ്രണ്ണൻ മലയാളം സമിതിയുടെ ഈ വർഷത്തെ പരിപാടികളുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ ജെ. വാസന്തി നിർവഹിച്ചു. ചടങ്ങിൽ ഡോ. എ.ടി. മോഹൻ രാജ് അദ്ധ്യക്ഷനായി. കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് ഡോ. സുമിത നായർ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പ്രത്യേക ജൂറി പുരസ്കാര ജേതാവ് പി. പ്രേമചന്ദ്രൻ , കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്കാര ജേതാവ് ബക്കളം ദാമോദരൻ , മാതൃഭൂമി സാഹിത്യ മത്സര വിജയി ജബീൻ മടത്തിൽ എന്നിവരെ അനുമോദിച്ചു.

കെ. ബാലകൃഷ്ണൻ നോവലിലെ ദേശം എന്ന വിഷയത്തിൽ പ്രൊഫ. എം. മാധവൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. ഐ.വി.ബാബു അനുസ്മരണ പ്രഭാഷണം സിനിമയുടെ സാംസ്കാരിക പരിസരം എന്ന വിഷയത്തിൽ പി. പ്രേമചന്ദ്രൻ നിർവഹിച്ചു. വി.വി. രുഗ്മിണി അനുസ്മരണത്തിൻ്റെ ഭാഗമായി ഡോ.സുമിത നായർ നൃത്തകലയുടെ സൗന്ദര്യശാസ്ത്രം എന്ന വിഷയത്തിൽ സോദാഹരണ പ്രഭാഷണം നടത്തി. ഡോ. എ.ടി. മോഹൻരാജ്, ഡോ. സന്തോഷ് മാനിച്ചേരി, ഡോ. എൻ. ലിജി, ഡോ. മഞ്ജുള കെ.വി, ജബീൻ മടത്തിൽ , മൃദുൽ എൻ 
എന്നിവർ പ്രസംഗിച്ചു.

Tags