ബ്രണ്ണന്‍ അലുംനി അസംബ്ലി 'ബ്രണ്ണന്‍ അല' 10, 11 തീയ്യതികളില്‍

vasanthi

കണ്ണൂര്‍: തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനയായ ബ്രണ്ണന്‍ അലുംനി  സംഘടിപ്പിക്കുന്ന 'ബ്രണ്ണന്‍ അല' 10, 11 തീയ്യതികളില്‍  നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 10ന് കാലത്ത് 9 മണി മുതല്‍ ശതോത്തര രജത ജൂബിലി ഓഡിറ്റോറിയം അങ്കണത്തില്‍ 'കൗണ്ടറുകളിലായി റജിസ്‌ട്രേഷന്‍ ആരംഭിക്കും.

10 മണില്‍ കോളേജ് ഓഡിറ്റോറിയത്തില്‍ ബ്രണ്ണന്‍ ഗീത ത്തോടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും. മുഖ്യമന്ത്രിപിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. നിയമസഭ സ്പിക്കറും സംഘാടകസമിതി ചെയര്‍മാനുമായ അഡ്വ.എ.എന്‍. ഷംസീര്‍ അധ്യക്ഷത വഹിക്കും.

 കേന്ദ്ര പാര്‍ലമെന്റ് കാര്യ സഹമന്ത്രിവി. മുരളിധരന്‍, കെ.സുധാകരന്‍ എംപി എന്നിവര്‍ സംബന്ധിക്കും. നൂറ് വയസ്സ് തികഞ്ഞ പൂര്‍വ്വ വിദ്യാര്‍ത്ഥി കെ.സുകുമാരന്‍ മാസ്റ്ററെ ആദരിക്കും. എന്‍. പ്രഭാകരന്‍ രചിച്ച 'എന്റെ ബ്രണ്ണന്‍ കാലം' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം അഡ്വ. എ.എന്‍. ഷംസീര്‍ നിര്‍വ്വഹിക്കും. ശതോത്തര രജതജൂബിലി ഓഡിറ്റോറിയത്തില്‍ 'അല എഴുത്തിരമ്പങ്ങള്‍' എന്ന പേരില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരുമായ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രദര്‍ശനം വി.എസ്. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.

 ഉദ്ഘാടന സമ്മേളന വേദിയില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളായ മുന്‍.എം.പിമാര്‍, മുന്‍ എംഎല്‍എമാര്‍, ജില്ലാ കലക്ടര്‍മാര്‍, കലാശാല വൈസ് ചാന്‍സലര്‍മാര്‍, സാഹിത്യ-സാംസ്‌കാരിക-കായിക മേഖലകളിലെ വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ സന്നിഹിതരാകും. ബ്രണ്ണന്‍ അലയുടെ ലോഗോ ഡിസൈന്‍ ചെയ്ത സൈനുല്‍ ആബിദിനെ അനുമോദിക്കും. ബ്രണ്ണന്‍ അല സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഡോ. എ. വത്സലന്‍ സ്വാഗതവും സംഘാടക സമിതി കോ-ഓഡിനേറ്റര്‍ ഡോ. മഞ്ജുള നന്ദിയും പറയും.

ഉച്ചക്ക് 2 മണിക്ക് നടക്കുന്ന ആദര സമ്മേളനത്തില്‍ മുന്‍ അധ്യാപകരേയും അനധ്യാപകാരയും ആദരിക്കും. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും കാലടി സംസ്‌കൃത സര്‍വ്വ കലാശാല മുന്‍ വിസിയുമായ ഡോ.രാജന്‍ ഗുരുക്കള്‍ ഉദ്ഘാടനം ചെയ്യും.

 പ്രിന്‍സിപ്പാള്‍ ഡോ. ജെ. വാസന്തി അദ്ധ്യക്ഷത വഹിക്കും റിട്ടയേഡ് ടീച്ചേഴ്സ് ഫോറം കണ്‍വീനര്‍ മേജര്‍ പി. ഗോവിന്ദന്‍ ആദരിക്കപ്പെടുന്ന വരെ പരിചയപ്പെടുത്തും. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി. അനില്‍ സ്വാഗതവും പബ്ലിസിറ്റി കണ്‍വീനര്‍ അഡ്വ.വി.പ്രദീപന്‍ നന്ദിയും പറയും.
വൈകുന്നേരം 5 മണിക്ക് ബ്രണ്ണന്‍ പ്രതിഭകളുടെ കലാവതരണം നടക്കും.

11ന് കാലത്ത് 10 മണി മുതല്‍ സഹപാഠി സംഗമം നടക്കും. ഫണ്‍ഗെയിംസ്, ക്യാമ്പസ് നടത്തം, സെല്‍ഫി കോണ്ടസ്റ്റ്, തത്സമയ കലാവതരണങ്ങള്‍ എന്നിവയുണ്ടാകും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ബി.അബ്ദുള്‍ നാസര്‍ കഅട മുഖ്യാതിഥിയാവും. വിവിധ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിനിധികള്‍ സംസാരിക്കും.

വൈകുന്നേരം 5 മണിക്ക് കേരളത്തിലെ പ്രശസ്തമായ ആല്‍മരം മ്യൂസിക്ക് ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീത സന്ധ്യയുണ്ടാകും. പൂര്‍വ്വാധ്യാപകരും-അനധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം 5000 പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജെ. വാസന്തി, ജനറല്‍ കണ്‍വീനത ഡോ. എ. വത്സലന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി. അനില്‍, കോ-ഓഡിനേറ്റര്‍ ഡോ. കെ.വി. മഞ്ജുള, പബ്ലിക സിറ്റി കമ്മിറ്റി കണ്‍വീനര്‍ അഡ്വ. വി. പ്രദീപന്‍ എന്നിവര്‍ പങ്കെടുത്തു.

Tags