നവരാത്രി മാഹാത്മ്യം വിളിച്ചോതി തളിപ്പറമ്പ് പെരുഞ്ചെല്ലൂരിൽ ബൊമ്മക്കൊലു ഉത്സവത്തിന് തുടക്കമായി

Bommai Kolu festival has started in Taliparamba Perumchellur
Bommai Kolu festival has started in Taliparamba Perumchellur

പതിവിൽ നിന്നും വ്യത്യസ്തമായി യേശുകൃസ്തുവിന്റെ ജനനവും , മക്കയും നാനാമത ചിന്ഹങ്ങളും ഇവിടെ ബൊമ്മക്കൊലുവായി ഒരുക്കിയിട്ടുണ്ട്.

തളിപ്പറമ്പ്: നവരാത്രി മാഹാത്മ്യം വിളിച്ചോതി പെരുഞ്ചെല്ലൂരിൽ രണ്ടാം ബൊമ്മക്കൊലു ഉത്സവം. ചിറവക്ക് രാജ രാജേശ്വര ക്ഷേത്രത്തിനടുത്തുള്ള തളിപ്പറമ്പിന്റെ രാജശില്പി എന്നറിയപ്പെടുന്ന പി. നീലകണ്ഠ അയ്യർ സ്‌മാരക മന്ദിരത്തിലാരംഭിച്ച രണ്ടാം ബൊമ്മക്കൊലു ഉത്സവം ബദരീനാഥ് മുൻ രാവൽ ബ്രഹ്മശ്രീ ഈശ്വര പ്രസാദ് നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മലയാള സിനിമയിലെ ആദ്യത്തെ വനിതാ ആര്ട്ട് ഡയറക്ടർ ദുന്ദു രഞ്ജീവ്‌ മുഖ്യാതിഥിയായി.

സമൂഹത്തിലെ വിവിധ തുറകളിലുള്ള പ്രമുഖരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. കല്ലിങ്ങൽ പദ്മനാഭൻ, ഇ.കെ.കുഞ്ഞിരാമൻ, മേപ്പള്ളി നാരായണൻ നമ്പൂതിരി, പി.സി. വിജയരാജൻ, പി.വി. രാജശേഖരൻ, പ്രമോദ് കുമാർ, ഡോ. കെ. വി. വല്സലൻ, ഗിരീഷ് പൂക്കോത്, മാത്യു അലക്സാണ്ടർ, ഡോ. രഞ്ജീവ്‌ പുന്നക്കര, അജിത് കൂവോട് , വിനോദ് അരിഏരി, എ.കെ.ഷഫീക്, രാജേഷ് പുത്തലത് എന്നിവർ സംസാരിച്ചു.  

നവരാത്രി ആഘോഷത്തിന്‍ന്റെ ഭാഗമായി പരമ്പരാഗത ശൈലിയിൽ  നിരവധി തീം ആയിട്ടാണ് ഇവിടെ ബൊമ്മക്കൊലു ഒരുക്കിയിരിക്കുന്നത്. 
തിന്മയ്ക്കുമേൽ നന്മയുടെ വിജയത്തിന്റെ പ്രതീകങ്ങളായി ബൊമ്മകൾ നിരക്കുമ്പോൾ അവയിൽ നവരാത്രി സന്ദേശവും നിറയുന്നു എന്ന് പ്രകൃതി വന്യജീവി സംരക്ഷകനും, പെരുഞ്ചെല്ലൂർ സംഗീത സഭ സ്ഥാപകനുമായ വിജയ് നീലകണ്ഠൻ പറഞ്ഞു. 

Bommai Kolu festival has started in Taliparamba Perumchellur

വെറും പ്രദര്‍ശനത്തിന് വേണ്ടിയല്ല. രാമായണം, പുരാണങ്ങള്‍, ദശാവതാരം എന്നിവ പോലെ ഒരു തലമുറയില്‍ നിന്ന് മറ്റൊന്നിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഇന്ത്യന്‍ കഥകളെ ആഘോഷിക്കുന്ന തരത്തിലാണ് ഇവിടെ ബൊമ്മക്കൊലു പ്രതിമകള്‍ സജ്ജീകരിച്ചതെന്നും  വിജയ് നീലകണ്ഠന്‍ കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ വ്യത്യസ്തമായ ആചാര പദ്ധതിയില്‍പ്പെട്ട അനേകം പ്രത്യേകതകളുള്ള ദേവിദേവന്മാരുടെയും മറ്റും ശില്പങ്ങളാണ് ഇവിടെ വ്യത്യസ്തമായി പല തീമുകളില്‍ ഒരുക്കിയിരിക്കുന്നത്. 9 മുതല്‍ 12 വരെ വൈകീട്ട് 6 മുതല്‍ 8 വരെ പൊതുജനങ്ങള്‍ക്ക് കാണാനുള്ള അവസരമുണ്ടാകും. 

രാമായണം, മഹാഭാരതം എന്നിവയിലെ പ്രധാന കഥാസന്ദർഭങ്ങൾ, പുരാണം, വേദങ്ങൾ, ഉപനിഷത്തുകൾ, യാഗങ്ങൾ, കൃഷ്‌ണലീല, ഗുരുകുല വിദ്യാഭ്യാസം, ഉപനയനം തുടങ്ങിയവയെല്ലാം ശിൽപ്പരൂപത്തിൽ കാണികൾക്ക് മുന്നിലെത്തുന്നു. പതിവിൽ നിന്നും വ്യത്യസ്തമായി യേശുകൃസ്തുവിന്റെ ജനനവും , മക്കയും നാനാമത ചിന്ഹങ്ങളും ഇവിടെ ബൊമ്മക്കൊലുവായി ഒരുക്കിയിട്ടുണ്ട്.

Tags