ഉമ്മൻ ചാണ്ടി സ്മൃതി ദിനം: സർവ്വകലാശാലയിൽ ജീവനക്കാർ രക്ത ദാന ക്യാംപ് നടത്തി
കണ്ണൂർ: ഉമ്മൻ ചാണ്ടി സ്മൃതി ദിനത്തോടനുബന്ധിച്ച് കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച രക്ത ദാന ക്യാംപ് താവക്കര ക്യാംപസിൽ കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. അലങ്കരിച്ച സ്ഥാനമാനങ്ങളേക്കാളുപരി സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങളിൽ തുണയായി മാറിയതിന്റെ പേരിലാണ് ഉമ്മൻ ചാണ്ടി എന്ന നേതാവ് ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആ നേതാവിന്റെ അനുസ്മരണദിനത്തിൽ ഏറ്റവും അനുയോജ്യമായ പ്രവൃത്തികളിലൊന്നാണ് രക്തദാന ക്യാംപ് എന്നും മേയർ പറഞ്ഞു.
സംഘടന പ്രസിഡന്റ് ഹരിദാസൻ ഇ.കെ. അധ്യക്ഷനായിരുന്നു. കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ. ഷഹീദ, ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയിസ് ഓർഗനൈസേഷസ് ജനറൽ സെക്രട്ടറി ജയൻ ചാലിൽ, രക്തദാന ക്യാംപ് കോ-ഓർഡിനേറ്റർ സജിത്ത് എം.കെ., സർഗ പ്രസിഡന്റ് മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് ഓർഗനൈസേഷൻ സെക്രട്ടറി സിറാജ്.കെ.എം. എന്നിവർ പ്രസംഗിച്ചു. 30 ഓളം ജീവനക്കാർ രക്തം ദാനം ചെയ്തു. ക്യാംപിന് മുന്നോടിയായി ഉമ്മൻ ചാണ്ടി അനുസ്മരണവും ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു.