പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ കെടുകാര്യസ്ഥതയ്ക്ക് എതിരെ മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് ബിജെപി
പരിയാരം: പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ മെഡിക്കല്‍ കോളേജിലേക്ക് ബിജെപി സംഘടിപ്പിച്ചു. പ്രതിഷേധമാര്‍ച്ച് ബി ജെ പി സംസ്ഥാന നേതാവ് സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പിണറായി സർക്കാറിൽ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ വെൻ്റിലേറ്ററിലാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ് അധ്യക്ഷത വഹിച്ചു. സംസ്താന കമ്മറ്റി അംഗം എ.പി ഗംഗാധരന്‍ പ്രസംഗിച്ചു.
ബിജു എളക്കുഴി, ശ്രീനാരായണന്‍, പി.ഭാസ്‌ക്കരന്‍, ചെങ്ങുനി രമേശന്‍, പ്രഭാകരന്‍ കടന്നപ്പള്ളി, സി.വി സുമേഷ്, പനക്കീല്‍ ബാലകൃഷ്ണന്‍, മധു മാട്ടൂല്‍, പ്രശാന്ത് ചുള്ളേരി എന്നിവര്‍ നേതൃത്വം നല്‍കി. തളിപ്പറമ്പ്, പയ്യന്നൂര്‍, കല്യാശേരി, മാടായി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
ഔഷധിക്ക് സമീപത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് മെഡിക്കല്‍ കോളേജ് കവാടത്തിന് മുന്നില്‍ പോലീസ് തടഞ്ഞു. ബിപിഎല്‍ വിഭാഗത്തില്‍ പെട്ട എല്ലാവര്‍ക്കും സൗജന്യ ചികിത്സ നല്‍കുക, ഡോക്ടര്‍മാരുടെയും മരുന്നുകളുടെയും ക്ഷാമം പരിഹരിക്കുക, കെടുകാര്യസ്ഥതകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.