എ.ഡി.ജി.പിക്കെതിരെ സി.ബി. ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി നേതാവ് സി.കെ പത്മനാഭന്‍

ck
ck

കണ്ണൂര്‍: എ.ഡി.ജി.പി എം. ആര്‍ അജിത്ത് കുമാറിനെതിരെ പി.വി അന്‍വര്‍ എം. എല്‍. എ ഉന്നയിച്ച ആരോപണങ്ങള്‍ സി.ബി. ഐ അന്വേഷിക്കണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം സി.കെ. പത്മനാഭന്‍ പറഞ്ഞു. ബി.ജെ.പി കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

താഴെ തട്ടിലുളള ഉദ്യോഗസ്ഥരെ കൊണ്ടു പരാതി അന്വേഷിപ്പിക്കുന്നത് പരിഹാസ്യമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലുളളവര്‍ കുറ്റാരോപിതനായ എ.ഡി. ജി.പി എം. ആര്‍ അജിത്ത് കുമാറിന് സംരക്ഷണം കൊടുക്കുന്നതായും സി.കെ പത്മനാഭന്‍ ആരോപിച്ചു. ബി.ജെ.പിയുടെ ജില്ലാതല മെംപര്‍ഷിപ്പ് ക്യാംപയിന്‍ ഉദ്ഘാടനം ചെയ്യുന്നതിനായി കണ്ണൂരിലെത്തിയപ്പോഴാണ് വിവാദവിഷയങ്ങളില്‍ സി.കെ.പത്മനാഭന്‍ പ്രതികരിച്ചത്.

നേരത്തെ ആര്‍. എസ്. എസ് നേതാക്കളുമായി എ.ഡി.ജി.പി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും തൃശൂര്‍ പൂരം കലക്കുന്നതിനായി ഗൂഡാലോചന നടത്തി സുരേഷ് ഗോപിക്ക് വിജയിക്കാന്‍ അവസരമൊരുക്കിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് എ.ഡി.ജി.പിക്കെതിരെ ബി.ജെ.പി നേതൃത്വം രംഗത്തുവന്നത്. കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവായ പി.കെ കൃഷ്ണദാസും എ.ഡി.ജി.പിക്കെതിരെ കേന്ദ്ര ഏജന്‍സി അന്വേഷണമാവശ്യപ്പെട്ടു രംഗത്തെത്തിയിരുന്നു.

Tags