ആം ആദ്മി പാര്‍ട്ടയില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് കണ്ണൂരിൽ സ്വീകരണം നല്‍കി

google news
bjp

കണ്ണൂര്‍: ആം ആദ്മി പാര്‍ട്ടയില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ സ്വീകരണം നല്‍കി. ആംആദ്മി പാര്‍ട്ടി പയ്യന്നൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് വാസുദേവ് ആര്‍ പൈ, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ഇരിക്കൂര്‍ വയക്കരയിലെ കെ.വി. ലിപിന്‍ചന്ദ്രന്‍ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്.

ആംആദ്മി നേതൃത്വത്തിന്റെ അഴിമതിയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്നതെന്ന് ഇരുവരും പറഞ്ഞു. അണ്ണാഹസാരെയുടെ അഴിമതി രഹിത സമരത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ആംആദ്മി പാര്‍ട്ടി രൂപീകരിച്ചത്.

എന്നാല്‍ അതേ പാര്‍ട്ടി ഇന്ന് അഴിമതിക്കാരുടെ പാര്‍ട്ടിയായി മാറിയിരിക്കുകയാണ്. കോടികളുടെ അഴിമതിയാണ് നടന്നത്. അതോടൊപ്പം ഖാലിസ്ഥാന്‍ വാദികളുള്‍പ്പടെയുള്ള ദേശദ്രോഹ സംഘടനകളുമായും ബന്ധമുണ്ടെന്നത് ഞെട്ടിക്കുന്ന കാര്യമാണ്.

എന്ത് വിലകൊടുത്തും അഴിമി നടത്തുന്നവരെ പൂട്ടുമെന്നതാണ് ബിജെപി നിലപാട്. അഴിമതി രഹിത പാര്‍ട്ടിയായാത് കൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും അവര്‍ പറഞ്ഞു.

ബിജെപി സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്ത്, മേഖലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിജു ഏളക്കുഴി, എം.ആര്‍. സുരേഷ്, എ.പി. ഗംഗാധരന്‍, ആര്‍.കെ. ഗിരിധരന്‍, ജയലത തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags