ജനതാദള്‍ സംസ്ഥാന നേതാവ് ബിജെപിയില്‍ ചേര്‍ന്നു

google news
Janatha Dal state leader joins BJP

ആലക്കോട്: ജനതാദള്‍ മുന്‍ സംസ്ഥാന കമ്മറ്റി അംഗവും കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമായിരുന്ന വായാട്ടുപറമ്പിലെ എം.ബി. ജോയ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ജില്ലാ പ്രസിഡന്റ്എന്‍. ഹരിദാസ് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്ത് നടത്തുന്ന ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ദീര്‍ഘകാലം ഇടതുപക്ഷ പ്രസ്ഥാനങ്ങളോടൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ബിജെപിക്ക് മുതല്‍ക്കൂട്ടാകുമെന്ന് എന്‍. ഹരിദാസ് അറിയിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അജികുമാര്‍ കരിയില്‍, ആലക്കോട് മണ്ഡലം പ്രസിഡന്റ് പി.ബി. റോയി, ഇരിക്കൂര്‍ മണ്ഡലം പ്രസിഡന്റ് സഞ്ചു കൃഷ്ണകുമാര്‍, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് അരുണ്‍ തോമസ്, ബിജെപി ആലക്കോട് മണ്ഡലം ജനറല്‍ സെക്രട്ടറി എം.എസ്. രെജീവന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Tags