ബിജെപി ന്യൂനപക്ഷമോർച്ച മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തി

bjp membership campaign
bjp membership campaign

ഇരിട്ടി: ബിജെപി ന്യൂനപക്ഷമോർച്ച മെമ്പർഷിപ്പ് ക്യാമ്പയിൻ ഇരിട്ടി മാരാർജി ഭവനിൽ നടന്നു. ബിജെപി ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ബിജെപി യിൽ അംഗത്വം സ്വീകരിക്കേണ്ടത് നിലനിൽപ്പിന്റെ കൂടെ അവശ്യമായി സമീപഭാവിയിൽ മാറുമെന്ന് ഒരുമാസം നീണ്ടു നിൽക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. 

രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തുള്ള പ്രമുഖർ വേദിയിൽ വെച്ച് ബിജെപിയിൽ അംഗത്വമെടുത്തു. ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡണ്ട് അരുൺ തോമസിന്റെ അധ്യക്ഷത വഹിച്ചു. ബിജെപി ഇരിട്ടി മണ്ഡലം പ്രസിഡണ്ട് സത്യൻ കൊമ്മേരി, ന്യൂനപക്ഷമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജോസ് എ വൺ, മെമ്പർഷിപ്പ് ക്യാമ്പയിൻ സംസ്ഥാന കൺവീവർ വിനോദ് ജോൺ, ജില്ല കൺവീനർ ലൂയിസ് ജസ്റ്റിൻ, സന്തോഷ് പ്ലക്കാട്ട്, ജോയ് മുത്തനാട്ട്, ജോർജ് മാത്യു തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

Tags