ബി.ജെ.പി സിറ്റി പൊലിസ് കമ്മിഷണർ ഓഫിസ് മാർച്ചിൽ വ്യാപക സംഘർഷം
കണ്ണൂർ:ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് യോഗം പിരിച്ചു വിട്ടു. പിപി ദിവ്യയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിക്കണമെന്ന ആവശ്യത്തെ തുടർന്നുണ്ടായ പ്രതിഷേധത്തെ തുടർന്നാണ് വൈസ് പ്രസിഡൻറ് ബിനോയ് കുര്യൻ യോഗം പിരിച്ചുവിട്ടത്.
തിങ്കളാഴ്ച രാവിലെ11 മണിയോടെയാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം തുടങ്ങിയത്. യോഗത്തിൽ ബിനോയ് കുര്യൻ എഡിഎംകെ നവീൻ ബാബുവിന്റെ മരണത്തിൽ അനുശോചിച്ച് മൗനം ആചരിച്ച് യോഗം തുടങ്ങാമെന്ന് അറിയിച്ചു. അതിനു ശേഷമാണ് അജണ്ടയിലേക്ക് കടന്നത്. ഉടൻ പ്രതിപക്ഷനേതാവ് തോമസ് വക്കത്താനം അടിയന്തര പ്രാധാന്യമുള്ള ഒരു പ്രമേയം അവതരിപ്പിക്കാൻ ഉണ്ടെന്നും പരിഗണിക്കണമെന്നും പറഞ്ഞു.
എന്നാൽ യോഗത്തിൽ അജൻണ്ട ഉണ്ടെന്നും അജണണ്ടക്ക് ശേഷം പ്രമേയം അവതരിപ്പിക്കാമെന്നും ബിനോയ് കുര്യൻ പറഞ്ഞു. പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചു. എഡിഎംകെ നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പ്രതിയാണെന്നും രാജിവെക്കണമെന്നും ഉള്ള പ്രമേയമാണ് അവതരിപ്പിക്കാനുള്ളത് എന്ന് തോമസ് വക്കത്താനം വ്യക്തമാക്കി. കോൺഗ്രസ് പ്രതിനിച്ചികളായ എൻ പി ശ്രീധരൻ , ലിസി ജോസഫ് ജൂബിലി ചാക്കോ , പ്രിയ തുടങ്ങിയ പ്രതിപക്ഷ അംഗങ്ങളും ഇത് ഏറ്റുപറഞ്ഞു. എന്നാൽ നിങ്ങൾക്ക് പഞ്ചായത്തീരാജ് നിയമം അറിയില്ലെന്നും അടങ്ങിയിരിക്കണം എന്നും ബിനോയ് കുര്യൻ പറഞ്ഞു.
പ്രതിപക്ഷ അംഗങ്ങൾ കൂടുതൽ ബഹളം . അടിയന്തര പ്രാധാന്യമുള്ള പ്രമേയം എടുക്കണമെന്നും കൊലയാളി ദിവ്യ രാജി വെക്കണമെന്നും മുദ്രാവാക്യം . ഇതിനിടെ ബിനോയ് കുര്യൻ അജണ്ട ഒന്നൊന്നായി എടുത്തു. ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും ഉണ്ടായി ബഹളത്തിനിടയിലും അജൺണ്ട ഒന്നൊന്നായി വായിക്കുകയും പാസാക്കുകയും ചെയ്തു . അതുകൊണ്ടുതന്നെ ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന മുദ്രാവാക്യങ്ങൾ പ്രതിപക്ഷ അംഗങ്ങൾ വിളിച്ചു. സിൽക്ക്, നിർമ്മിതികേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങൾക്ക് ടെൻഡർ ഇല്ലാതെ 12 കോടി രൂപ നൽകിയത് അഴിമതിയാണെന്നും ഇതു അന്വേഷിക്കണമെന്നും പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.
യോഗം കൂടുതൽ ബഹളം ആയപ്പോൾ ഇത്തരത്തിൽ യോഗം തുടരാൻ ആവില്ലെന്നും യോഗം പിരിച്ചുപിരിച്ചു | വിടുകയാണെന്നും ബിനോയ് കുര്യൻ അറിയിച്ചു. കഴിഞ്ഞ ദിവസം പി.പി ദിവ്യയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് താലുക്ക് വികസന സമിതി യോഗത്തിലും ബഹളമുണ്ടായിരുന്നു.