കണ്ണൂരിൽ ബി.ജെ.പി പ്രവർത്തകർ പി.പി ദിവ്യയുടെ കോലം കത്തിച്ചു

BJP activists burnt PP Divya effigy in Kannur
BJP activists burnt PP Divya effigy in Kannur

കണ്ണൂർ: എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ പ്രകടനമായി ജില്ലാ പഞ്ചായത്ത് ഓഫീസിനു മുൻപിലെത്തി പ്രതിഷേധിച്ചു. തുടർന്ന് പ്രവർത്തകർ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് കയറാൻ ശ്രമിച്ചത് പൊലിസ് തടഞ്ഞു. ഇത് സംഘർഷത്തിനിടയാക്കി.

BJP activists burnt PP Divya effigy in Kannur

പ്രതിഷേധ സമരം ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് എൻ ഹരിദാസ് , കെ രഞ്ജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി. സംഘർഷത്തെ തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രവർത്തകർ റോഡിൽ ഇരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ കോലം കത്തിക്കുകയും ചെയ്തു

Tags