കണ്ണൂർ കിഴുത്തള്ളിയിലെ ബൈക്ക് മോഷണം ; പ്രതികൾ അറസ്റ്റിൽ

google news
bike

കണ്ണൂർ : കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ എളയാവൂർ കിഴുത്തള്ളിയിലെ വർക്ക് ഷോപ്പിൽ റിപ്പയറിംഗിനായി കൊണ്ട് വന്ന ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതികളെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.

കുഞ്ഞിപ്പള്ളി സ്വദേശി നിയസുദ്ദിൻ, ചാലക്കുന്ന് സ്വദേശി അജേഷ് എന്നിവരാണ് പിടിയിലായത്. മെയ് 14 ന് രാത്രി കടയടച്ചതിന് ശേഷമാണ് മോഷണം നടത്തിയത്. പിറ്റേന്ന് രാവിലെയാണ് മോഷണ വിവരം ഉടമ അറിയുന്നത്. തുടർന്ന് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതികളെ പിടികൂടിയത്.
കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർമാരായ സവ്യ സാച്ചി, ഷമീൽ മധുസൂധനൻ, അജയൻ, എ എസ് ഐ രഞ്ജിത്ത് എസ് സി പി ഒ  സുജിത്ത്, സി പി ഒ മാരായ നാസർ,സനൂപ് എന്നി പോലീസ് ഉദ്യോഗസ്ഥരാണ് കണ്ണൂർ തളാപ്പിൽ നിന്ന് പ്രതികളെ പിടികൂടിയത്.

Tags