പെരിങ്ങോത്ത് സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

accident
accident

കണ്ണൂർ:പെരിങ്ങോത്ത് സ്വകാര്യബസ്സും ബൈക്കും കൂട്ടിയടിച്ച് ഒരാൾ മരിച്ചു. ബൈക്കിൽ ഉണ്ടായിരുന്ന ഇരിട്ടി ചരൾ സ്വദേശി കലൂപ്രായിൽ റെറ്റിഷ് മാത്യു (41)ആണ് ദാരുണമായി മരിച്ചത്.രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന യുവാവിനും, ബസ്സിലെ കണ്ടക്ടർക്കുമാണ് പരിക്കേറ്റത്. 

ഡോർ തുറന്ന് പുറത്തേക്ക് വീണാണ് കണ്ടക്ടർക്ക് പരിക്ക് പറ്റിയത്. പയ്യന്നൂർ തയ്യെനി റൂട്ടിൽ സർവീസ് നടത്തുന്ന എ.കെ. ആർ ബസാണ് വെള്ളിയാഴ്ച്ച രാത്രിയോടെ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags