കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട

Big ganja hunt at Kannur railway station
Big ganja hunt at Kannur railway station

കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. മൂന്നാം പ്ലാറ്റ്‌ഫോമിൽ നിന്നുമാണ് ആറു കിലോ കഞ്ചാവ് പിടികൂടിയത്. വെള്ളിയാഴ്ച്ച വൈകുന്നേരം കണ്ണൂർ റെയ്ഞ്ച് എക്സൈസും ആർപിഎഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. എന്നാൽ കഞ്ചാവ് സൂക്ഷിച്ചയാളെ കണ്ടെത്താനായില്ല.

അസി. എക്സൈസ് ഇൻസ്പെക്ടർ സി.പി ഷനിൽ കുമാർ, ആർ.പി.എഫ് ഇൻസ്പെക്ടർ കെ. വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. റെയിൽവെ സ്റ്റേഷനിലെ സി.സി.ടി.വി ക്യാമറകൾ പൊലിസ് പരിശോധിച്ചു വരികയാണ്.

Tags