നടുറോഡിൽ അടിപിടി : കെ.പി.സി.സി അംഗം ഉൾപ്പെടെ അഞ്ചു പേർക്കെതിരെ പൊലീസ് കേസെടുത്തു

ssss

:ശ്രീകണ്ഠാപുരം : ശ്രീകണ്ഠാപുരം ടൗണിൽ നടുറോഡില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിന്  കെപിസിസി അംഗം ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ശ്രീകണ്ഠാപുരംപൊലീസ് കേസെടുത്തു. കെ പി സി സി അംഗം മുഹമ്മദ് ബ്ലാത്തൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ്  കേസെടുത്തത്. കഴിഞ്ഞ ദിവസം സാമ്പത്തിക തര്‍ക്കത്തിന്റെ പേരിലായിരുന്നു ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.

പൊതുസ്ഥലത്ത് സംഘര്‍ഷമുണ്ടാക്കിയതിന്റെ പേരില്‍ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഘര്‍ഷം.ട്രാവല്‍ ഏജന്‍സി നടത്തിപ്പുകാരുമായുള്ള സാമ്പത്തിക തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. മുഹമ്മദ് ബ്ലാത്തൂരിന്റെ മകന്‍ ട്രാവല്‍ ഏജന്‍സി വഴി യാത്ര ചെയ്തതിന്റെ നാലര ലക്ഷം രൂപ നല്‍കാതെ വഞ്ചിച്ചുവെന്നാണ് ട്രാവല്‍ ഏജൻസി നടത്തിപ്പുകാര്‍ പറയുന്നത്. ഈ പണം ആവശ്യപ്പെട്ട് എത്തിയപ്പോള്‍ ഇരുമ്പ് വടികളുമായി ആക്രമിച്ചുവെന്നാണ് 'പരാതി.

നടുറോഡില്‍ നടന്ന അടിപിടിയുടെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിലുടെ പുറത്ത് വന്നിട്ടുണ്ട്.മുഹമ്മദ് ബ്ലാത്തൂര്‍, ജാഫര്‍, അബൂബക്കര്‍, അജ്‌നാസ്, മഷ്‌റബ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ട്രാവൽ ഏജൻസിക്കാരായ പ്രതികൾ ആശുപത്രിയില്‍ അക്രമം നടത്തിയെന്ന് ആരോപിച്ചു ആശുപത്രി അധികൃതരും പൊലിസിൽ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലിസ് അറിയിച്ചു.

Tags