ബംഗ്ളൂരിൽ കെട്ടിടത്തിൽ നിന്ന് വീണു അഴീക്കോട് സ്വദേശിയായ യുവാവ് മരിച്ചു

google news
ബംഗ്ളൂരിൽ കെട്ടിടത്തിൽ നിന്ന് വീണു അഴീക്കോട് സ്വദേശിയായ യുവാവ് മരിച്ചു


കണ്ണൂർ: ബംഗ്ളൂരിൽ നാലു നില കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് കണ്ണൂർ അഴീക്കോട് സ്വദേശിയായ യുവാവ് അതി ദാരുണമായി മരിച്ചു.
ഭാഗവത പണ്ഡിതനും താന്ത്രികനുമായ മൊളോളത്തില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും അഴീക്കോട് സൗത്ത് യു.പി.സ്കൂൾ റിട്ടയേർഡ് അധ്യാപിക ഉഷ അന്തർജ്ജനത്തിന്റെയും ഇളയമകൻ ശ്രീജിത്ത് ഉണ്ണി നമ്പൂതിരിയെന്ന (28)- കണ്ണനാണ് മരിച്ചത്.ബംഗ് ളുരുവിലെ താമസ സ്ഥലത്തെ നാലു നില കെട്ടിടത്തിൽ നിന്ന് തിങ്കളാഴ്ച പുലർച്ചെ വീണ് മരിച്ചെന്നാണ്ബന്ധുക്കൾക്ക് ലഭിച്ച വിവരം.  ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും
ജീവൻ രക്ഷിക്കാനായില്ല.

ബെംഗളുരുവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റംസെൽ സയൻസ് ആന്റ് റിസർച്ചിലാണ്  ജോലി ചെയ്യുന്നത്. അഞ്ചു വർഷം മുമ്പാണ് ജോലി കിട്ടിയത്. സഹോദരൻ : ശ്രീകുമാർ (അയർലാന്റ്) മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും.സംസ്കാരം സഹോദരൻ അയർലന്റിൽ നിന്നും എത്തിയ ശേഷം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു
 

Tags