തളിപ്പറമ്പ കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ വാഴഗ്രാമം പദ്ധതിയുടെ ഭാഗമായി വിത്ത് വിതരണം ചെയ്തു
Oct 25, 2024, 21:02 IST
തളിപ്പറമ്പ: കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ- വാർഷിക പദ്ധതി 2024-25 വാഴഗ്രാമം പദ്ധതിയുടെ ഭാഗമായി വിത്ത് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്തിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാച്ചേനി രാജീവൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന ടി പി അധ്യക്ഷത വഹിച്ചു. ഗ്രാമ സഭ മുഖേന അപേക്ഷകൾ സമർപ്പിച്ച ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട 133 പേർക്കാണ് വാഴക്കന്ന് വിതരണം ചെയ്യുന്നത്.
പരിപാടിയിൽ വാർഡ് മെമ്പർമാരായ ഗോവിന്ദൻ വി വി, രമ്യ വി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൃഷി ഓഫീസർ ആൻ വർഗീസ് സ്വാഗതവും കൃഷി അസിസ്റ്റൻ്റ് മുകുന്ദൻ പി വി നന്ദിയും പറഞ്ഞു