ബേക്ക് വൺ കേരള ബേക്കറി ഓണേഴ്സ് ഫോറം മണ്ഡലം കൺവെൻഷൻ 22 ന് തളിപ്പറമ്പിൽ നടക്കും
Sep 21, 2024, 21:09 IST
ബേക്ക് വൺ കേരള ബേക്കറി ഓണേഴ്സ് ഫോറം മണ്ഡലം കൺവെൻഷനും സംസ്ഥാന നേതാക്കൾക്കായി സ്വീകരണവും ഓഫീസ് ഉദ്ഘാടനവും സെപ്റ്റംബർ 22 ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ തളിപ്പറമ്പിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബേക്ക് വൺ സംസ്ഥാന പ്രസിഡന്റ് റോയൽ നൗഷാദ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി ഹനീഫ കോയിസ് അധ്യക്ഷത വഹിക്കും. ഫുഡ് സേഫ്റ്റി ഓഫീസർമാർ പി മുസ്തഫ, നസ്രിയ, പൊതുമരാമത്ത് സെക്രട്ടറി നിസാർ പി പി, തളിപ്പറമ്പ് മുനിസിപ്പാലിറ്റി ഹെൽത്ത് ഇൻസ്പെക്ടർ രഞ്ജിത്ത് എ കെ, കെ റിയാസ് കെ മനോഹരൻ എന്നിവർ മുഖ്യാതിഥികളാക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രസാദ് പി അർജുൻ ബേക്കറി, ജാഫർ കെ പി ജെ, ഹനീഫ കോയിസ്, മുസ്തഫ പാരിസ് തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.