പ്രണയവൈരാഗ്യത്താല്‍ യുവതിയെയും ഭര്‍ത്താവിനെയും ബന്ധുവിനെയും വീട്ടില്‍ കയറി അക്രമിച്ച ബക്കളം സ്വദേശിയായ യുവാവ് അറസ്റ്റില്‍

google news
A young man from Bakalam was arrested for attacking a young woman, her husband and her relative due to love enmity.

 പരിയാരം: പ്രണയവൈരാഗ്യത്താല്‍ കാമുകിയെ വിവാഹംകഴിച്ചയച്ചവീട്ടിലേക്ക് അതിക്രമിച്ചു കയറി ഭര്‍ത്താവിനെയും ഭാര്യയെയും ബന്ധുവിനെയും കുത്തിപരുക്കേല്‍പ്പിച്ചയുവാവിനെ പരിയാരം പൊലിസ് അറസ്റ്റു ചെയ്തു. നീലേശ്വരം ബക്കളത്തെ   റബനീഷാണ്(22) അറസ്റ്റിലായത്. 

പിലാത്തറ അറത്തിപറമ്പിലെ സി.കെ മധു(47) സി.കെ സജിത്ത്(34) ഭാര്യ അഞ്ജന(18) എന്നിവരെയാണ്  ഇയാള്‍ വീട്ടില്‍കയറി അക്രമിച്ചത്.അഞ്ജനയുടെ മുന്‍കാമുകനെന്നു അവകാശപ്പെട്ടുകൊണ്ടായിരുന്നു വീട്ടിലെത്തി ബഹളംവെച്ചത്. ഇതു ചോദ്യം ചെയ്ത പ്രകോപനത്തിലാണ് സജിത്തിന്റെ പിതാവിന്റെ സഹോദരന്‍ മധുവിനെയും പിന്നീട് സജിത്തിനെയും ഭാര്യയെയും അക്രമിച്ചത്. മൂന്ന് മാസം മുന്‍പാണ്‌സജിത്ത് അഞ്ജനയെ വിവാഹംചെയ്തത്. 

റബനീഷ് ഏകപക്ഷീയമായി അഞ്ജനയെ പ്രണയിച്ചിരുന്നുവെന്നും എന്നാല്‍ വിവാഹം ചെയ്തുകൊടുക്കാന്‍ വീട്ടുകാര്‍ തയ്യാറായിരുന്നില്ലെന്നുമാണ് പൊലിസ് നല്‍കുന്ന പ്രാഥമിക വിവരം. വിവാഹശേഷം യുവതിക്കെതിരെഭീഷണി മുഴക്കിയ ഇയാള്‍ വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം നടത്തുകയായിരുന്നു. സംഭവത്തിനു ശേഷം രക്ഷപ്പെട്ട റബനീഷിനെ പരിയാരം പൊലിസ് ബക്കളത്തു നിന്നാണ് അറസ്റ്റു ചെയ്തത്. പ്രതിയെ തളിപറമ്പ്‌കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തിട്ടുണ്ട്.

Tags