അഴീക്കോട് സ്കൂൾ വജ്രജൂബിലി: ഗണിതശാസ്ത്ര പ്രതിഭാ സംഗമം നടത്തി

Azhikode School conducted Diamond Jubilee Mathematics Talent Meet
Azhikode School conducted Diamond Jubilee Mathematics Talent Meet

അഴീക്കോട്: അഴീക്കോട് ഹയർ സെക്കണ്ടറി സ്കൂൾ വജ്ര ജൂബിലിയുടെ ഭാഗമായി പാപ്പിനിശ്ശേരി ഉപജില്ലാ ഗണിതശാസ്ത്ര പ്രതിഭാ സംഗമം - ലവം 2024- ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ബാബു മഹേശ്വരി പ്രസാദ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ നാസർ വായിപ്പറമ്പ് അധ്യക്ഷത വഹിച്ചു.

ഡോ.എം.കെ സതീഷ് കുമാർ, കെ.സി. ചന്ദ്ര ശേഖരൻ, മാനേജർ വി. രഘുറാം, പി. മുസ്തഫ, ഹെഡ് മിസ്ട്രസ് ഇന്ദിരാ ബായി, പ്രിൻസിപ്പൽ എം. മഹിജ എം. മധുസൂദനൻ എന്നിവർ സംസാരിച്ചു. പി.പി. പ്രഭാകരൻ നായർ, എം. സഹദേവൻ മാസ്റ്റർ എന്നിവർ ക്യാമ്പ് നയിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് കാഷ് അവാർഡുകൾ നൽകി.

Tags