അഴീക്കോട് ഫെസ്റ്റ് ; സാംസ്കാരികോത്സവം പതിനൊന്നിന് തുടങ്ങും

Azhikode Fest; The cultural festival will start at 11

 കണ്ണൂര്‍: അഴീക്കോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 11 മുതല്‍ 20വരെ അഴീക്കോട് ഫെസ്‌റ്റെന്ന പേരില്‍ സാംസ്കാരികോത്സവം സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. അജേഷ് കണ്ണൂര്‍ പ്രസ് ക്‌ളബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 പതിനൊന്നിന് വൈകുന്നേരം പൂതപ്പാറ മുതല്‍ വന്‍കുളത്ത് വയല്‍ വരെ നടക്കുന്ന സാംസ്‌കാരിക ഘോഷയാത്ര ഡോ.പി. എസ് ശ്രീകല ഉദ്ഘാടനം ചെയ്യും. കെ.വി സുമേഷ് എം. എല്‍. എ മുഖ്യാതിഥിയാകും.12-ന് സാംസ്‌കാരിക പ്രഭാഷണം ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എ.വി അജയകുമാര്‍ നിര്‍വഹിക്കും. 

13ന് വൈകുന്നേരം അഞ്ചുമണിക്ക് സാംസ്‌കാരി സദസ് എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്ഉദ്ഘാടനം ചെയ്യും. 14ന് ശാസ്ത്ര നേട്ടങ്ങളും സമൂഹവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ടി.വി നാരായണന്‍ മുഖ്യപ്രഭാഷണം നടത്തും.15ന് ഇന്ത്യന്‍സമൂഹവും സ്ത്രീജീവിതവും എന്ന വിഷയത്തില്‍ ചലച്ചിത്ര നടി ഗായത്രിവര്‍ഷ പ്രഭാഷണം നടത്തും. 16-ന് ഡോ.ടിപി സേതുമാധവന്‍ നയിക്കുന്ന കരിയര്‍ ഗൈഡന്‍സ് ക്‌ളാസ്, 17ന് മതം, മനുഷ്യന്‍, മാനവികത എന്ന വിഷയത്തില്‍ കെ. ഇ.  എന്‍ കുഞ്ഞഹമ്മദ് പ്രഭാഷണം നടത്തും. 

18ന് അഴീക്കോടിന്റെ പ്രതിഭകളെ ആദരിക്കും. 19ന് ജനാധിപത്യം, പ്രകൃതി, ജീവിതം  എന്ന വിഷയത്തില്‍ വി.കെ സുരേഷ് ബാബു പ്രഭാഷണം നടത്തും.20ന് വൈകുന്നേരം 5.30ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വൈസ് പ്രസി. എ.റീന, കെ.ഗിരീഷ് കുമാര്‍, എം.കെ വിനോദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags