അയ്യങ്കാളിയെ അനുസ്മരിച്ച് നവോത്ഥാന ദിനാചരണം നടത്തി

Revival day was celebrated in memory of Ayyankali
Revival day was celebrated in memory of Ayyankali

കണ്ണൂർ:മഹാത്മ അയ്യങ്കാളിയുടെ  ജന്മവാർഷിക നൂറ്റി അറുപത്തിയൊന്നാമത് ദിനാചരണം  ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പള്ളിക്കുന്നിൽ നവോത്ഥാന ദിനാചരണമായി ആചരിച്ചു. ദളിത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യഷനും' ഡി.സി.സി ജനറൽ സെക്രട്ടറിയുമായ അജിത്ത് മാട്ടൂൽ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് കൂക്കിരി രാജേഷ് അദ്ധ്യക്ഷനായി.ഡി.സി.സി. ജനറൽ സിക്രട്ടറി കെ. ബാലകൃഷ്ണൻ  മുഖ്യപ്രഭാഷണം നടത്തി.കെ.മോഹനൻ സ്വാഗതവും രഗേഷ് കുഞ്ഞിപ്പള്ളി നന്ദിയും പറഞ്ഞു.

പി. ഒ. ചന്ദ്രമോഹൻ 'വിഹാസ് അത്താഴക്കുന്ന്, ടി.പി.രാജീവൻ മാസ്റ്റർ' എൻ.വി.പ്രദീപ് യു.ഹംസ ഹാജി 'ഉഷാകുമാരി സുനീഷ് ആശാരാജിവൻ. വി. സി.രാധാകൃഷ്ണൻ ' മഹേഷ് കാഞ്ഞിരത്തറ'' പ്രീത ചിറക്കൽ, പ്രേം പ്രകാശ്. എ.വി.നാരായണൻ  ഷൈജ രാഗേഷ് ' ജയപാലൻ 'സുമ. രമേശൻ' മുരളി ' ലീന. രാമചന്ദ്രൻ' എന്നിവർ നേതൃത്വം നൽകി.

Tags