ഏച്ചൂരിൽ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ നിന്നും പൊള്ളലേറ്റ മധ്യവയസ്കൻ മരിച്ചു

google news
A middle-aged man died of burns from an Ayurvedic treatment center in Echur

കണ്ണൂർ: കണ്ണൂരിലെ ഏച്ചൂരിൽ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ വെച്ച് പൊള്ളലേറ്റ മധ്യവയസ്കൻ ചികിത്സയിലിരിക്കെ മരണമടഞ്ഞു. ഏച്ചൂർ നെഹ്രു പാർക്കിന് സമീപത്തെ പി.കെ. ഷാജിയാണ് (55) മരിച്ചത്. കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കയാണ് അന്ത്യം. കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയാണ് ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ നിന്നും ഇയാൾക്ക് പൊള്ളലേറ്റത്. 

ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മിംമ് സ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ കുഞ്ഞിരാമൻ വൈദ്യരുടെയും രാധയുടെയും മകനാണ്. ഭാര്യ: സുമ മക്കൾ: നയന, നന്ദന. സഹോദരണ്ടൾ: പി.കെഷനിൽ, ഷൈജു ഗുരുക്കൾ, ഷിജു, ഷിബു. സംസ്കാരം പിന്നീട് നടക്കും.

Tags