പാരമ്പര്യ വൈദ്യത്തെ സംരക്ഷിക്കുന്നതിനായി സംസ്ഥാന കൗൺസിൽ രൂപീകരിക്കണമെന്ന് കേരള ആയുർവേദ പാരമ്പര്യ വൈദ്യഫെഡറേഷൻ ഭാരവാഹികൾ
കണ്ണൂർ:പാരമ്പര്യ വൈദ്യന്മാർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തണമെന്നും അതിന്റെ ഭാഗമായി പാരമ്പര്യ വൈദ്യത്തിന് മാത്രമായി ഒരു സംസ്ഥാന കൗൺസിൽ രൂപീകരിച്ച് പാരമ്പര്യ വൈദ്യത്തേയും അതു വഴി വൈദ്യന്മാരേയും സംരക്ഷിക്കാൻ സർക്കാർ സത്വര നടപടികൾ സ്വീകരിക്കണമെന്ന് കേരള ആയുർവ്വേദ പാരമ്പര്യവൈദ്യ ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് പി രവീന്ദ്രൻവൈദ്യർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
2005 മുതൽ നിർത്തലാക്കിയ പാരമ്പര്യവൈദ്യന്മരുടെലൈസൻസ് പുതുക്കി നൽകണമെന്നും പാരമ്പര്യവൈദ്യഫെഡറേഷൻ സംസ്ഥാന കോർ കമ്മറ്റിയുടെ അടിയന്തിര യോഗത്തിലൂടെ സർക്കാരിനോടാവശ്യപ്പെട്ടതായി രവീന്ദ്രൻവൈദ്യർ പറഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന പലഔഷധ സസ്യങ്ങളേയും കണ്ടെത്തിപരിപാലിക്കുന്നത് വൈദ്യന്മാരാകയാൽ പഞ്ചായത്ത് തലത്തിൽ അതിന് വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഉരുൾ പൊട്ടലിൽ സർവ്വസ്വവും നഷ്ടപ്പെട്ട വയനാട് ജില്ലയുടെ പുനരധിവാസത്തിനായി അംഗങ്ങളിൽ നിന്ന് പരമാവധി തുക സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനനൽകാനും തീരുമാനിച്ചതായിപ്രസിഡണ്ട് അറിയിച്ചു. ജനറൽ സിക്രട്ടറി കെ ഇ സേതുമാധവൻ ഗുരുക്കൾ, എസ് സജുവൈദ്യർ , പി കെ ചന്ദ്രൻവൈദ്യർ , കെ വി കൃഷ്ണ പ്രസദ് വൈദ്യർ എന്നിവരും പങ്കെടുത്തു.