കിണര്‍മുക്ക് അവധൂതാശ്രമം ഗുഹാക്ഷേത്രം വാർഷികാഘോഷം നടത്തി
Nov 19, 2024, 10:15 IST
ആലപ്പടമ്പ് : കിണര്‍മുക്ക് അവധൂതാശ്രമം ഗുഹാക്ഷേത്രത്തിന്റെ മുപ്പത്തിനാലാം വാര്‍ഷികം ആഘോഷിച്ചു. രവീന്ദ്രനാഥ് ചേലേരിയുടെ അധ്യക്ഷതയില്‍ കാര്‍ത്യായനി ശിവാമ്മ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.പപ്പാച്ചിയമ്മ വേദമത്രങ്ങള്‍ ചൊല്ലി.
ഗുരുകൃപപ്രശാന്തന്‍ നീലേശ്വരം ശാസ്ത്രീയ സംഗീതവും, അരവിന്ദന്‍ കൂക്കാനം ഓടക്കുഴല്‍ നാദധാരയും അവതരിപ്പിച്ചു. മുതിര്‍ന്ന ആദ്ധ്യാത്മ-സാംസ്‌കാരിക പ്രവര്‍ത്തകനും , ഗ്രന്ഥകാരനുമായ സി.കെ.ജി മാസ്റ്റര്‍ ആലക്കോട്, യുവകര്‍ഷകന്‍ എന്‍.എം. അജയന്‍ എന്നിവരെ ആശ്രമാധിപതി സാധുവിനോദ് ജി ആദരിച്ചു. മൊറാഴ പത്മനാഭന്‍, മൊളോളം ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.