കണ്ണൂർ നഗരത്തിൽ നാളെ മുതൽ ഓട്ടോറിക്ഷ പണിമുടക്ക് ; സമരക്കാർ സർവീസ് നടത്തുന്ന ഓട്ടോകൾ തടഞ്ഞാൽ കർശന നടപടിയെന്ന് പൊലിസ്

Autorickshaw strike in Kannur city from tomorrow
Autorickshaw strike in Kannur city from tomorrow

കണ്ണൂര്‍ : കണ്ണൂർ നഗരത്തിൽ നവംബർ ഒന്ന് മുതൽ ഓട്ടോറിക്ഷകൾ പണിമുടക്കും. സംയുക്ത തൊഴിലാളി യുനിയൻ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്.

ഇതിനിടെ നഗരത്തിൽ പെര്‍മിറ്റില്ലാത്ത ഓട്ടോറിക്ഷകൾക്കെതിരെ ശക്തമായ നടപടികളുമായി പ പൊലീസും രംഗത്തെത്തി. ഇതിനായി എസിപി ടി കെ രത്നകുമാറിന്റെ നിർദ്ദേശത്തെ തുടർന്ന് പ്രത്യേക സ്ക്വാഡ് രൂപികരിച്ചു.

ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി, എസ്ഐ പി പി ഷമീൽ, ട്രാഫിക് എസ്ഐ മനോജ്, രാജേന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് നവംബർ ഒന്ന്മുതൽ അനധികൃതമായി ഓട്ടം നടത്തുന്ന ഓട്ടോകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.

Autorickshaw strike in Kannur city from tomorrow

 പെര്‍മിറ്റില്ലാതെ കണ്ണൂര്‍ ടൗണില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍    ഉത്തര മേഖലാ ഡെപ്യൂട്ടി ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ സി വി എം ഷറീഫിന്റെ സാന്നിധ്യത്തില്‍ ഓട്ടോറിക്ഷാ തൊഴിലാളികളുമായി നടന്ന ചര്‍ച്ചയിൽ തീരുമാനംഎടുത്തിരുന്നു.

 തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ യോഗത്തില്‍ പങ്കെടുത്ത സിഐടിയു നേതൃത്വത്തിലുള്ള ഓട്ടോ ലേബർ യൂണിയൻ നവംബർ ഒന്നിന്  പ്രഖ്യാപിച്ച പണിമുടക്കിൽ നിന്നും പിൻമാറിയിരുന്നു. നാഷണൽ ലേബർ യൂണിയനും സമരത്തിൽ പങ്കെടുക്കുന്നില്ല എന്നാൽ സമരം ചെയ്യുന്ന സംഘടനകൾ സർവീസ് നടത്തുന്ന ഓട്ടോകൾ തടഞ്ഞാൽ കർശന നടപടി സ്വീകരിക്കാനാണ് പൊലിസിൻ്റെ തീരുമാനം.

Tags