സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് കണ്ണൂർ ടൗൺ പൊലിസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു
Jun 15, 2024, 10:38 IST
കണ്ണൂർ: സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞുവെച്ചതിനു ശേഷം കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിൽ എടുത്ത ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു.
പള്ളിക്കുന്ന് എടച്ചേരിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. സൂരജ് തൈക്കണ്ടി എന്ന ഓട്ടൊ ഡ്രൈവറാണ് കുഴഞ്ഞുവീണ് മരിച്ചത്.
വെള്ളിയാഴ്ച്ച രാത്രി 11. 30 നാണ് സംഭവം. എടച്ചേരിയിലെ ഒരു വീട്ടിൽ വെച്ച് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന്
നാട്ടുകാരും ഇയാളും തമ്മിൽ തർക്കം ഉണ്ടായിരുന്നു. തുടർന്നാണ് ഇയാളെ പൊലിസ് കസ്റ്റഡിയിൽ എടുത്തത്. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.