കണ്ണൂർ കോർപറേഷൻ പരിധിയിലെ ഓട്ടോറിക്ഷകളുടെ ടൗണ്‍ പെര്‍മിറ്റ് പുന:പരിശോധിക്കണം : ഓട്ടോറിക്ഷാ തൊഴിലാളി സംരക്ഷണ സമിതി
കണ്ണൂര്‍: കോർപറേഷൻ പരിധിയിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ കണ്ണൂര്‍ ടൗണ്‍ പെര്‍മിറ്റ് പുന:പരിശോധിക്കണമെന്ന് ഓട്ടോറിക്ഷാ തൊഴിലാളി സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപപെട്ടു.
കണ്ണൂര്‍ ടൗണ്‍ മേഖലയില്‍ 4144 ഓളം ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇതെല്ലാം തന്നെ കണ്ണൂര്‍ ടൗണില്‍ കാലങ്ങളായി സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകളാണ്.
ഇതില്‍ കണ്ണൂര്‍ മുന്‍സിപ്പാലിറ്റിയായിരുന്ന അവസരത്തില്‍ കണ്ണൂര്‍ മുന്‍സിപ്പാലിറ്റിയില്‍ സ്ഥിരതാമസക്കാരായ ഓട്ടോ തൊഴിലാളികള്‍ കുറവായതിനാല്‍ 2001 ല്‍ കണ്ണൂര്‍ മുന്‍സിപ്പാലിറ്റി താലൂക്ക് അടിസ്ഥാനത്തില്‍ (കണ്ണൂര്‍, ആലക്കോട്, ശ്രീകണ്ഠാപുരം, ഇരിട്ടി, തളിപ്പറമ്പ്, കല്യാശ്ശേരി, പയ്യന്നൂര്‍ ഉള്‍പ്പെടുന്നതായിരുന്നു.
മുന്‍താലൂക്ക് പരിധി 1 മുതല്‍ 2500 വരെ കെഎംസി പെര്‍മിറ്റൂള്‍ ഇതുവഴി വിതരണം ചെയ്തു. ഇവര്‍ ആര്‍ടിഓഫീസില്‍ പെര്‍മിറ്റ് ട്രാന്‍സ്ഫറിനുള്ള ചലാന്‍ ഒടുക്കിയിട്ടുണ്ടായിരുന്നില്ല. എന്നാല്‍ 2016 ഓടുകൂടി കണ്ണൂര്‍ കോര്‍പ്പറേഷന്‍ രൂപീകരിച്ചപ്പോള്‍ 2017 ല്‍ വീണ്ടും 1800 ഓളം പുതിയ കെഎംസി നമ്പറുകള്‍ അനുവദിച്ചു.
320/ രൂപ പെര്‍മിറ്റ് ട്രാന്‍സ്ഫറിന് ചെലാന്‍ കെട്ടി കോര്‍പ്പറേഷന്‍ കൗണ്‍സിലറുടെ സ്ഥിരതാമസക്കാരനാണെന്ന് കൗണ്‍സിലര്‍ ബോധ്യപ്പെടുത്തിയ കത്ത് അടക്കം സ്വീകരിച്ചിട്ടാണ് ആര്‍ടി ഓഫീസില്‍ നിന്ന് 1840 ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് അനുവദിച്ചിട്ടുള്ളത്.
എന്നാല്‍ കോര്‍പ്പറേഷന്‍ രൂപീകരിച്ചപ്പോള്‍ താലൂക്ക് അടിസ്ഥാനത്തില്‍ കൊടുത്ത ഓട്ടോറിക്ഷകളുടെ പെര്‍മിറ്റ് പുനഃപരിശോധിക്കാന്‍ തയ്യാറാകാത്തതാണ് കണ്ണൂര്‍ നഗരത്തില്‍ ഇന്നുകാണുന്ന ഓട്ടോ മേഖലയിലുള്ള പ്രതിസന്ധിക്ക് കാരണം.
താലൂക്ക് അടിസ്ഥാനത്തില്‍ നല്‍കിയ 2500 ഓളം ഓട്ടോറിക്ഷകളുടെ പെര്‍മിറ്റ് പുനഃപരിശോധിച്ചാല്‍ തീരാവുന്ന തൊഴില്‍ പ്രതിസന്ധി മാത്രമേ ഇന്ന് കണ്ണൂരിലെ ഓട്ടോറിക്ഷാ മേഖലയിലുള്ളൂ. താലൂക്ക് അടിസ്ഥാനത്തില്‍ കൊടുത്ത് ഓട്ടോറിക്ഷകളുടെ പെര്‍മിറ്റ് മുന്‍ കൊടുത്ത ആളുകളില്‍ നിന്ന് സര്‍ക്കാര്‍ അനുവദിച്ച മുന്‍സിപ്പല്‍ നമ്പറുകള്‍ മുന്‍സിപ്പാലിറ്റിയെ അറിയിക്കാതെ വില്‍പ്പന നടത്തിയിട്ടുണ്ട്.
ഇത് പെര്‍മിറ്റ് വ്യവസ്ഥയുടെ നഗ്‌നമായ ലംഘനമാണ്. 1 മുതല്‍ 2500 വരെയുള്ള കെഎംസിയുള്ള ഓട്ടോകള്‍ ഇത്തരത്തില്‍ കൈമാറ്റം ചെയ്യപ്പെട്ടതാണ്.
ഇത് കണ്ടെത്തി പെര്‍മിറ്റുകള്‍ അസാധുവാക്കി അര്‍ഹരായ ആളുകള്‍ക്ക് പത്രത്തില്‍ പരസ്യം ചെയ്തുകൊണ്ട് പുനര്‍ നല്‍കണമെന്ന് സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ സി. ധീരജ്, അശ്രഫ് ചാലാട്, ഷീബാരാമന്‍, വി.സി. രാജീവന്‍, എസ്. റാഷിദ് എന്നിവര്‍ പങ്കെടുത്തു.