കണ്ണൂരിൽ ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ പണിമുടക്ക് തുടങ്ങി
കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഓട്ടോറിക്ഷ പണിമുടക്ക് ഇന്ന് രാവിലെ മുതൽ തുടങ്ങി. പണിമുടക്കിനെ തുടർന്ന ഭൂരിഭാഗം ഓട്ടോറിക്ഷകളും സർവീസ് നടത്തിയില്ല. ഓട്ടോറിക്ഷ സ്റ്റാൻഡുകൾ കാലിയായിരുന്നു. വിരലിൽ എണ്ണാവുന്ന ചില ഓട്ടോറിക്ഷകൾ സർവീസ് നടത്തിയിരുന്നുവെങ്കിലും സംയുക്ത സമരസമിതി പൊലിസ് നിർദ്ദേശത്തെ തുടർന്ന് തടഞ്ഞില്ല.
പണിമുടക്കിയ ഓട്ടോറിക്ഷതൊഴിലാളികൾ ഇന്ന് രാവിലെ 11 മണിയോടെആർടി ഓഫീസ് മാർച്ച് നടത്തി. സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിലാണ്പണിമുടക്കിൽ സഹകരിക്കാത്ത ഓട്ടോറിക്ഷകളെതടയില്ലെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതി പ്രവർത്തകർ തീരുമാനിച്ചിരുന്നു.
സംയുക്ത ട്രേഡ് യൂണിയൻ സമിതി നേതാക്കളായ കുന്നത്ത് രാജീവൻ, എൻ ലക്ഷ്മണൻ, കെ പി സത്താർ,സി കെ ശശികുമാർ, മുഹമ്മദ് ഇംതിയാസ്,മിൽന രാജീവൻ, പി ജിതിൻ, സി കെ മുഹമ്മദ്, അഷറഫ് മുല്ല,സി കെ ജയരാജൻ,വി വി മഹമൂദ്, കെ. സുജിത്ത്,ഷജാസ്, എൻ സീതാറാം, പി.രാജീവൻ, കസ്തൂരി ജയരാജൻ, യു പി ഇർഷാദ്, ടി വി ധനൂപ്, എം. രവീന്ദ്രൻ, കെ വി ഷാഹിദലി, കെ കെ ജമാൽ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
ദേശീയ ഓട്ടോറിക്ഷ തൊഴിലാളി യുനിയൻ ജില്ലാ പ്രസിഡൻ്റ് എ.പി നാരായണൻ ഉദ്ഘാടനം ചെയ്തു. കെ.കെ ശ്രീജിൻ (ബി.എം. എസ്)അഡ്വ.കസ്തുരി ദേവൻ (എച്ച്.എം. എസ്)അബ്ദുൾ റാസിഖ് (എസ്.ടിയു) ഇംതിയാസ് (എഫ്.ഐ.ടി.യു) എന്നിവർ പ്രസംഗിച്ചു.