സമ്മർ ബംപറിടിച്ച് കോടിശ്വരനായി കാർത്തികപുരത്തെ ഓട്ടോറിക്ഷ ഡ്രൈവർ

google news
ssss

തളിപറമ്പ് :  കാർത്തികപുരത്തെ  ഓട്ടോറിക്ഷ ഡ്രൈവർക്ക് സമ്മർ ബംപർ ഒന്നാം സമ്മാനമായ  പത്തു കോടി അടിച്ചു.നറുക്കെടുപ്പ് ഫലം വന്ന് മണിക്കൂറുകൾക്കുള്ളിലാണ് സമ്മർ ബമ്പർ ഭാ​ഗ്യവാനെ കണ്ടെത്തിയത്. ആലക്കോട് കാർത്തികപുരം  സ്വദേശിയായ നാസറിനാണ് പത്ത് കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. കാർത്തികപുരത്തെ രാരരാജേശ്വര ലോട്ടറി ഏജന്‍സിയില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം. കാർത്തികപുരത്തെ ഓട്ടോ ഡ്രൈവറാണ് നാസർ. ചൊവ്വാഴ്ച്ച രാത്രിയോടെയാണ് നാസർ ടിക്കറ്റ് എടുത്തതെന്ന് ഏജന്റ് രാജു പറഞ്ഞു. 

SC 308797 എന്ന നമ്പർ  ടിക്കറ്റിനാണ് ഒന്നാം സ്ഥാനം. സമ്മർ ബംപർ അടിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് നാസർ ടിക്കറ്റ് എടുത്തത് എന്നാണ് ഏജന്റ്  പറയുന്നത്. ബുധനഴ്ച്ച ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് നടന്നത്. SC 308797 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം എന്നും കണ്ണൂരാണ് ടിക്കറ്റ് വിറ്റതെന്നും പിന്നാലെ അറിയാന്‍ സാധിച്ചിരുന്നു. എന്നാല്‍ ആരാകും ആ ഭാഗ്യവാന്‍ എന്ന കാത്തിരിപ്പില്‍ ആയിരുന്നു കേരളം മുഴുവൻ ഒടുവില്‍ നാസര്‍ പരസ്യമായി  രംഗത്തെത്തുകയും ചെയ്തു. ഏറെ കാലത്തിനു ശേഷമാണ് ഒരു ബംപർ സമ്മാനം കണ്ണൂരിൽ അടിക്കുന്നത്. ഇതു കണ്ണൂർ ജില്ലയിലെ ലോട്ടറി വിൽപനക്കാർക്ക് ആശ്വാസമേകിയിട്ടുണ്ട്

Tags