കണ്ണൂരിൽ അടൽ സേവാ കേന്ദ്രം ട്രസ്റ്റ് സി.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു

Kannur Atal Seva Kendra Trust C.K. Padmanabhan inaugurated
Kannur Atal Seva Kendra Trust C.K. Padmanabhan inaugurated

'കണ്ണൂര്‍: ഭാരതീയ ജനതാ പാര്‍ട്ടിയുടെ സമുന്നതനായ നേതാവും മുന്‍പ്രധാനമന്ത്രിയുമായ അടല്‍ ബിഹാരി വാജ്പെയിയുടെ നാമധേയത്തില്‍ കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അടല്‍ സേവകേന്ദ്ര ട്രസ്റ്റ് ഉദ്ഘാടനവും ആദരണസഭയും ഓണക്കോടി വിതരണവും കണ്ണൂര്‍ ചേബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടന്നു. ദേശീയ കൗണ്‍സില്‍ അംഗം സി.കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. അസാമാന്യമായ പ്രതിഭയായിരുന്ന രാഷ്ട്രതന്ത്രജ്ജനും പൊതു പ്രവര്‍ത്തകനുമായിരുന്ന എ.ബി. വാജ്‌പേയി യെന്നുംപൊതു പ്രവര്‍ത്തകര്‍ക്ക് സമാജ സേവനത്തിനുളള പ്രേരണാ സ്രോതസാണെന്ന്  സി.കെ. പത്മനാഭന്‍ പരിപാടി ഉദ്ഘാടനം ചെയ്തു കൊ്ണ്ട് പറഞ്ഞു. 

ആദര്‍ശവാദിയായിരുന്ന അദ്ദേഹം കക്ഷി രാഷ്ട്രീയത്തിനതീതമായ ബന്ധങ്ങളും പ്രവര്‍ത്തനങ്ങളും കാഴ്ചവെച്ച മഹത് വ്യക്തിത്വമായിരുന്നു.മികച്ച ഭരണ കര്‍ത്താവായ അദ്ദേഹം മുന്നണി ഭരണം സംസ്ഥാനത്ത് മാത്രമല്ല ദേശീയതലത്തിലും പ്രായോഗികമാണെന്ന് തെളിയിച്ചു. 22 പാര്‍ട്ടികളെ ഒറ്റ കുട കീഴില്‍ നിര്‍ത്തിക്കൊണ്ട് അഞ്ചുവര്‍ഷക്കാലം രാജ്യം ഭരിച്ചു. അദ്ദേഹത്തിന് അജാത ശത്രുക്കളുണ്ടായിരുന്നില്ലെന്നും എതിരാളികള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും പത്മനാഭന്‍ പറഞ്ഞു. മാതൃകാപരമായ ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം രാഷ്ട്രത്തിനും സമൂഹത്തിനും വേണ്ടി ചെയ്തു. പൊക്കറാനില്‍ ആണവ പരീക്ഷണം നടത്തിയപ്പോള്‍ ലേകരാഷ്ട്രങ്ങള്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ അതിനെയെല്ലാം അതിജീവിച്ച്, മറികടന്ന് രാജ്യത്തിന് ഒരു പോറലും ഏല്‍ക്കാതെ രക്ഷിച്ചു. കാര്‍ഗിലില്‍ പാക്കിസ്ഥാനെ പാഠം പഠിപ്പിച്ചതും അടല്‍ജിയുടെ ഭരണവൈഭവമായിരുന്നു. ഭാരതത്തിന്റെ ജനാധിപത്യമൂല്യങ്ങളെ ലോകത്തിന് മുന്നില്‍ ജ്വലിപ്പിച്ച കാലമായിരുന്നു വാജ്‌പേയിയുടെ കാലഘട്ടമെന്നും അദ്ദേഹം പറഞ്ഞു.


സേവാ കേന്ദ്രം പ്രസിഡന്റ് യു.ടി. ജയന്തന്‍ അധ്യക്ഷത വഹിച്ചു. സേവാ കേന്ദ്രം വൈസ് പ്രസിഡന്റ് ടി.സി. മനോജ് ആമുഖഭാഷണം നടത്തി. ചടങ്ങില്‍ വെച്ച് വ്യവസായ പ്രമുഖരെയും ആതുര ശുശ്രൂഷാരംഗത്ത് പ്രശസ്തരായ ഡോക്ടര്‍മാരെയും ആദരിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് ലോഗോ പ്രകാശനം ചെയ്തു. ഓണക്കിറ്റ് വിതരണം രവീന്ദ്രനാഥ് ചേലേരിയും ഓണക്കോടി വിതരണം ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസും നിര്‍വഹിച്ചു. ബിജെപി ദേശീയ സമിതിയംഗം സി. രഘുനാഥ് സംസാരിച്ചു. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി എം. അനീഷ്‌കുമാര്‍ സ്വാഗതവും സെക്രട്ടറി അരുണ്‍ കൈതപ്രം നന്ദിയും പറഞ്ഞു.


ഡോ. സൈനുല്‍ അഭീദിന്‍ (സിറസ് ഹെല്‍ത്ത് കെയര്‍ എം. എം. ഹോസ്പിറ്റല്‍), ഡോ. വി.എസ്. ഷേണായ് (ഇഎന്‍ടി സര്‍ജന്‍), ഡോ. സി.കെ കരുണാകരന്‍ (കരുണാമൃതം ആയുര്‍വേദിക് സെന്റര്‍, അഴീക്കോട്), മായിന്‍ മുഹമ്മദ് (മാനേജിംഗ് ഡയറക്ട്ര്‍, വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ്), എ. മുകുന്ദന്‍ (പ്രവാസി വ്യവസായി), സി.കെ. രമേഷ്‌കുമാര്‍ (പ്രസിഡന്റ്‌റ്, നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ്),  രാമകൃഷ്ണന്‍ തൊപ്പിയാല്‍ (മാനേജിംഗ് പാര്‍ട്ട്ണര്‍ കൈരളി ഹാന്റ് ലൂംസ്), എം. വി. രാമകൃഷ്ണന്‍ (ലിങ്ക് ഫാര്‍മ, കണ്ണൂര്‍) എന്നിവരേയും 
മുതിര്‍ന്ന ബിജിപി നേതാക്കളായ എ. ദാമോദരന്‍, പി. പി. കരുണാകരന്‍ മാസ്റ്റര്‍, പി. രാഘവന്‍, പി.കെ. രാഘവന്‍, എ.ഒ. രാമചന്ദ്രന്‍, എ.പി. പത്മിനിടീച്ചര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Tags