തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ അയ്യപ്പ ഭക്തർക്കായി 18 മുതൽ ഇടത്താവളവും അന്നദാനവും ഒരുക്കും
Updated: Nov 14, 2024, 21:49 IST
കണ്ണൂർ: തളാപ്പ് സുന്ദരേശ ക്ഷേത്രാങ്കണത്തിൽ ശബരിമല അയ്യപ്പ ഭക്തർക്കായി പതിവ് പോലെ ഈ വർഷവും ഇടത്താവളവും അന്നദാനവും ഒരുക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി കൊയ്യം ജനാർദ്ദനൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവംബർ 18 മുതൽ 2025 ജനുവരി 19 വരെ നടത്തും. അന്നദാനത്തിന്റെയും ഇടത്താവളത്തിന്റേയും ഉൽഘാടനം ശ്രീ യോഗാനന്ദ സരസ്വതി സ്വാമി നിർവ്വഹിക്കും.
എല്ലാ ദിവസവും 3 നേരവും ഭക്ഷണം നൽകുന്നുണ്ട്. കഴിഞ്ഞ വർഷം മാത്രം 2 ലക്ഷം ഭക്തർക്ക് അന്നദാനം നൽകിയിട്ടുണ്ടെന്നും ഈ വർഷം 5 ലക്ഷം ഭക്തരെയാണ് പ്രതീക്ഷിക്കുന്നതെന്നും അഖില ഭാരതീയ അയ്യപ്പ ദേവാ സംഘം ദേശീയ ജനറൽ സെക്രട്ടറിയായ ജനാർദ്ദനൻ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ അന്നദാന ക്യാമ്പ് ഓഫീസർ ഡോ.എം കെ ഹരിപ്രഭ, ക്യാമ്പ് സെക്രട്ടറി കെ വി സന്തോഷ് എന്നിവരും പങ്കെടുത്തു.