കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ സൗജന്യ ഹെര്‍ണിയ ക്യാമ്പ് നടത്തും

google news
aster mims kannur

കണ്ണൂര്‍ : ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ ജനറല്‍, ലാപ്പറോസ്‌കോപ്പിക് & തൊറാകോസ്‌കോപ്പിക് സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സൗജന്യ ഹെര്‍ണിയ  പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. 

ശരീരത്തില്‍ മുഴ കാണപ്പെടുകയും കിടക്കുമ്പോള്‍ ഉള്ളിലേക്ക് പോവുകയും ചെയ്യുക, അമര്‍ത്തുമ്പോള്‍ മുഴ ഇല്ലാതായി പോകുന്നതായി അനുഭവപ്പെടുക, എഴുന്നേറ്റ് നില്‍ക്കുമ്പോഴും ചുമയ്ക്കുമ്പോഴും ഉദരഭാഗത്ത് വേദന അനുഭവപ്പെടുക, ഭാരം എടുക്കുമ്പോള്‍ വേദന അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും, നേരത്തെ ഹെര്‍ണിയ നിര്‍ണ്ണയിക്കപ്പെട്ടവര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം. 


ജനുവരി 15 മുതല്‍ 31 വരെ നടക്കുന്ന ക്യാമ്പില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ പരിശോധന, ലാബ്, റേഡിയോളജി പരിശോധനകള്‍ക്ക് 20% ഇളവ് എന്നിവ ലഭ്യമാകും. ഡോ. ശ്രീനിവാസ് ഐ സി, ഡോ. ജിമ്മി ജോണ്‍, ഡോ. ദേവരാജ് ടി വി, ഡോ. ശ്യാം കൃഷ്ണന്‍, ഡോ. മിഥുന്‍ ബെഞ്ചമിന്‍, ഡോ. നിഥില കോമത്ത് എന്നിവര്‍ നേതൃത്വം നല്‍കും. ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും +916235 000570 എന്ന നമ്പറില്‍ വിളിക്കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Tags