ചോദിക്കൂ അലക്‌സ ഇവിടെ എന്തുംപറയും ; പൊതുവിദ്യാലയങ്ങളിലും എ. ഐ തരംഗം

google news
dfh

 കണ്ണൂര്‍: നിര്‍മിതി ബുദ്ധിയുടെ കാലത്ത് കുട്ടികള്‍ക്ക് ഇംഗ്‌ളീഷ് പഠിക്കാന്‍ അലക്‌സയെ ഉപയോഗിപ്പെടുത്തുകയാണ് കണ്ണൂര്‍ ജില്ലയിലെ ഒരു എല്‍.പി  സ്‌കൂള്‍. പ്രവേശനോത്‌സവത്തില്‍ തങ്ങള്‍ക്കൊരാളായി അലക്‌സയെന്ന കുട്ടിയുടെ രൂപം ആവേശമായിരിക്കുകയാണ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും. രക്ഷിതാക്കള്‍ക്കും.

 അലക്‌സയോട് കുശലം പറഞ്ഞും ചോദ്യങ്ങള്‍ ചോദിച്ചും അതിനുളള ഉത്തരം തേടിയുമാണ് മക്രേരി എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ അധ്യയനം തുടങ്ങുന്നത്. കേരളത്തിലെ എല്ലാജില്ലകളും മുഖ്യമന്ത്രിയുടെ പേരും രാജ്യത്തിലെ സംസ്ഥാനങ്ങളുമൊക്കെ അലക്‌സയോട് ചോദിക്കാം.ഇതിനൊക്കെ കിറുകൃത്യമായ ഉത്തരവും ക്ഷണം നേരങ്ങള്‍ക്കുളളില്‍ ലഭിക്കും. സ്‌കൂള്‍ ലൈബ്രറിക്ക് മുന്‍പിലാണ് ഉടുപ്പണിഞ്ഞ് അലക്‌സ നില്‍ക്കുന്നത്. കുട്ടികള്‍ക്കുണ്ടാവുന്ന സംശയങ്ങള്‍ തീര്‍ക്കുന്നതിന് രാവിലെ മുതല്‍ വൈകിട്ട് വരെ സജീവമാണ് അലക്‌സ. 

dsss

 കണ്ണൂര്‍ സൗത്ത് ഉപജില്ലയിലെ ആദ്യത്തെ അലക്‌സയാണ് മക്രേരി എല്‍.പി സ്‌കൂളിലേത്. നൂറിലേറെ വിദ്യാര്‍ത്ഥികളാണ് ഇതിന്റെ സേവനം തേടുന്നത്. ഗ്രീക്ക് വംശജരായ സ്ത്രീകളെ വിശേഷിപ്പിക്കുന്ന നാമമാണ് അലക്‌സ. സഹായിയെന്നാണ് ഇതിന്റെ അര്‍ത്ഥം.സാധാരണയായി ആമസോണിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റായാണ് അലക്‌സയെ ബന്ധപ്പെടുത്തുന്നത്. മൊബൈല്‍ ആപ്‌ളിക്കേഷന്‍വഴി  ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തെ പ്രവര്‍ത്തിപ്പിക്കാം. സംഗീതം പ്‌ളേചെയ്യുക, അലാറങ്ങള്‍ സജ്ജീകരിക്കുക, കാലാവസ്ഥ അപ്‌ഡേറ്റുകള്‍ നല്‍കുക,സ്മാര്‍ട്ട് ഹോം ഉപകരണങ്ങള്‍നിയന്ത്രിക്കുക തുടങ്ങിയ വിവിധ ജോലികള്‍ ഇതിന് ചെയ്യാന്‍ കഴിയും. 

 നിര്‍മിതി ബുദ്ധിയുടെ  ഈക്കാലത്ത് കുട്ടികളില്‍ അറിവും ഇംഗ്‌ളീഷ് ഭാഷാപരിചയവും വളര്‍ത്താന്‍ അലക്‌സയിലൂടെ സാധിക്കുമെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്ററായ എന്‍.പി വിപിന്‍ പറഞ്ഞു. സാങ്കേതിക വിദ്യകളുടെ പുത്തന്‍ രീതികളില്‍ നാട്ടുമ്പുറങ്ങളിലെ പൊതുവിദ്യാലയങ്ങളില്‍  കൊണ്ടുവരുന്നതിനുളള ശ്രമങ്ങളാണ് ഇത്തരം സംരഭങ്ങള്‍ക്കു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. 

വിപിന്‍ മാഷോടൊപ്പം കുട്ടികളില്‍ ശാസ്ത്ര സാങ്കേതിക വിദ്യകളെ കുറിച്ചുളള അറിവുകള്‍ വളര്‍ത്താനായി അധ്യാപകരായ പി. എ നിഷ, എം.സി സൗഭാഗ്യ, എ.ഷിജില്‍, മുഹമ്മദ് ഫസല്‍,   പി. എം അനുപമ, എ.പി രാഗി, കെ.പി ജിസി, എ.കെ രവിന എന്നിവരും പിന്‍തുണയുമായിയുണ്ട്. എല്‍. കെ.ജി മുതല്‍ അഞ്ചാംക്‌ളാസ് വരെ നൂറ്റി അഞ്ച് വിദ്യാര്‍ത്ഥികളാണ് മക്രേരി എല്‍.പി സ്‌കൂളില്‍ പഠിക്കുന്നത്. നിര്‍മിതി ബുദ്ധിയുടെ പുതിയ കാലത്തിനൊപ്പം ചുവടുവയ്ക്കുകയാണ് ഗ്രാമീണ മേഖലയിലെ പൊതുവിദ്യാലയങ്ങള്‍.അധ്യാപകരും രക്ഷാകര്‍തൃക്കളും മാനേജ്‌മെന്റുമെല്ലാം ഇതിനായി ഒത്തൊരുമിപ്പിച്ചോള്‍ അതു നുമ്മടെ നാടിന് തന്നെ നേട്ടമായി മാറുകയാണ്.

Tags