അശ്വിനി കുമാർ വധക്കേസ് : വിധി പ്രഖ്യാപനം 29 ലേക്ക് മാറ്റി
Oct 22, 2024, 14:06 IST
തലശ്ശേരി: ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ലാ കണ്‍വീനറും രാഷ്ട്രീയ സ്വയംസേവക സംഘം കണ്ണൂര്‍ ജില്ല ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖുമായിരുന്ന പുന്നാട് അളോറ വാസുവിന്റെ മകന്‍ അശ്വനി കുമാറിനെ എന്‍.ഡി.എഫ്.പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കേസ്സില്‍ തലശ്ശേരി അഡീഷണല്‍ ജില്ലാ ജഡ്ജ് (ഒന്ന് ) ഫിലിപ്പ് തോമസ് വിധി പറയുന്നത് ഈ മാസം 29 ലേക്ക് മാറ്റി. കേസ്സില്‍ 14 പ്രതികളാണുള്ളത്.