കലക്ടറായി തുടരുന്നത് സർക്കാർ തീരുമാനിക്കുമെന്ന് അരുൺ കെ വിജയൻ

arun
arun


കണ്ണൂർ:എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ കൂടുതൽ പറയാനില്ലെന്ന് ആവർത്തിച്ച് ജില്ലാ കലക്ടർ അരുൺ കെ വിജയൻ. ഞാൻ ജില്ലാ കളക്ടറായി തുടരണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് സർക്കാരാണ്. 

പറയാനുള്ളത് അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. വിഷയത്തിൽ ഇപ്പോൾ പ്രതികരിച്ചാൽ അന്വേഷണത്തെ ബാധിക്കും. നവീൻ ബാബുവിന്റെ മരണം വലിയ നഷ്ടമാണ്. നവീൻ ബാബുവിന്റെ കുടുംബത്തിന് അയച്ച കത്തിലുണ്ടായിരുന്നത് തൻറെ മനോവിഷമമാണ്. അതിപ്പോഴുമുണ്ടെന്നും കളക്ടർ വ്യക്തമാക്കി.

Tags