കണ്ണൂരിൽ ആ​ർ​ട്ട് ഓ​ഫ് ലി​വിം​ഗ് ന​വ​രാ​ത്രി മ​ഹോ​ത്സ​വം നടത്തും

Art of Living Navratri Festival to be held in Kannur
Art of Living Navratri Festival to be held in Kannur

ക​ണ്ണൂ​ർ: ഉ​ത്ത​ര കേ​ര​ള​ത്തി​ലെ ആ​ർ​ട്ട് ഓ​ഫ് ലി​വിം​ഗ് ആ​ശ്ര​മ​മാ​യ മൂ​ടാ​ടി ആ​ശ്ര​മ​ത്തി​ൽ വൈ​ദി​ക് ധ​ർ​മ സം​സ്ഥാ​ൻ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വ​രാ​ത്രി മ​ഹോ​ത്സ​വം എ​ട്ടു മു​ത​ൽ 11 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. ബം​ഗ്ളൂ​രു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ശ്ര​മ​ത്തി​ൽ ഗു​രു​ദേ​വ് ശ്രീ ​ശ്രീ ര​വി​ശ​ങ്ക​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ക്കു​ന്ന പൂ​ജ​ക​ളും ഹോ​മ​ങ്ങ​ളും ത​ത്‌​സ​മ​യം മൂ​ടാ​ടി ആ​ശ്ര​മ​ത്തി​ലും ന​ട​ത്തും.

ബം​ഗ്ളൂ​രു വേ​ദ വി​ഞ്ജാ​ൻ മ​ഹാ​വി​ദ്യാ​പീ​ഠ​ത്തി​ലെ വേ​ദ പ​ണ്ഡി​ത​രാ​ണ് ഹോ​മ​ങ്ങ​ൾ​ക്കും പൂ​ജ​ക​ൾ​ക്കും കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ക. മ​ഹാ​ച​ണ്ഡി​കാ ഹോ​മം, മ​ഹാ​ഗ​ണ​പ​തി ഹോ​മം, സു​ദ​ർ​ശ​ന ഹോ​മം, രു​ദ്ര ഹോ​മം, എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ഹോ​മ​ങ്ങ​ൾ. കൂ​ടാ​തെ ക​ലാ​പ​രി​പാ​ടി​ക​ളും വി​ദ്യാ​രം​ഭ​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ വാർത്താസ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

വാർത്താ​സ​മ്മേ​ള​ന​ത്തി​ൽ വേ​ദി​ക് ധ​ർ​മ സം​സ്ഥാ​ൻ കേ​ര​ള കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ആ​ർ. മ​നോ​ജ്, ഉ​ത്ത​ര കേ​ര​ള കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​വി. ര​ഞ്ജി​ത്ത്, ക​ണ്ണൂ​ർ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​നി​ൽ കു​മാ​ർ, ആ​ർ​ട്ട് ഓ​ഫ് ലി​വിം​ഗ് ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് തെ​ക്ക​ൻ, സെ​ക്ര​ട്ട​റി പി.​കെ. രാ​ജേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags