കണ്ണൂരിൽ ആർട്ട് ഓഫ് ലിവിങ് ആഗോള ധ്യാന ദിനം ആചരിക്കും
Dec 19, 2024, 11:45 IST
കണ്ണൂർ : ഡിസംബർ 21 ന് ആഗോള ധ്യാന ദിനമായി യുനൈറ്റഡ് നാഷൻസ് ആചരിക്കുന്നതിൻ്റെ ഭാഗമായി അന്നേ ദിവസം ധ്യാന പരിപാടികൾ നടത്തുമെന്ന് ആർട്ട് ഓഫ് ലിവിങ് കണ്ണൂർ ജില്ലാ കമ്മിറ്റി ഭാരവാഹികൾ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ചരിത്ര പ്രാധാന്യമുള്ള ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വേൾഡ് മെഡിറ്റേഷൻ ഡേ ആചരിക്കും. കണ്ണൂർ ടൗൺ സ്ക്വയർ, തളിപറമ്പ് പയ്യന്നൂർ, മട്ടന്നൂർ ചാലോട് തലശേരി എന്നീ സ്ഥലങ്ങളിൽ 21 ന് വൈകിട്ട് ആറ് മണി മുതൽ എട്ടര വരെ ആഗോള ധ്യാന പരിപാടി നടക്കും.
വാർത്താ സമ്മേളനത്തിൽ ആർട്ട് ഓഫ് ലിവിങ് ഭാരവാഹികളായ രാജേഷ് തെക്കൻ, എൻ. രാജേഷ്, സൻജു മോഹൻ, എസ്.ഉണ്ണികൃഷ്ണൻ , പി.അനിൽകുമാർ എന്നിവർ പങ്കെടുത്തു.