അഞ്ചാം പീടികയിലെ മോഷണം ; രണ്ടു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി

saf
saf

ആന്തൂര്‍: നഗരസഭയിലെ അഞ്ചാം പീടികയില്‍  വീട്ടുകാര്‍ മൂകാംബികയില്‍ തീര്‍ത്ഥാടനത്തിന്  പോയ സമയത്ത് വീടുകുത്തിതുറന്ന്  പത്തരപവന്റെ സ്വര്‍ണം കവര്‍ന്ന  മോഷ്ടാക്കളെ പൊലിസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം കണ്ണൂര്‍ ടൗണ്‍ പൊലിസിന്റെ പിടിയിലായ പ്രതികളാണ് അഞ്ചാംപീടികയില്‍ നടന്ന മോഷണസംഭവത്തിലും അറസ്റ്റിലായത്.കുഞ്ഞിപ്പളളി കെ.വി ഹൗസിലെ കെ.നിയാസുദ്ദീനെന്ന മസില്‍ നിയാസ്(40) ചാലക്കുന്ന് ജസി നിവാസല്‍ കെ. അജേഷെന്ന കുറുക്കന്‍ അജേഷ്(33) എന്നിവരാണ് കവര്‍ച്ച നടത്തിയതെന്നാണ് തെളിഞ്ഞത്. ധര്‍മശാല- അഞ്ചാം പീടിക റൂട്ടില്‍ ചിത്ര സ്‌റ്റോപ്പിന്മുന്‍പിലെ കുന്നില്‍ ശശിധരന്റെ വീടുകുത്തിതുറന്ന് പത്തരപവന്റെ സ്വര്‍ണാഭരണങ്ങളും പണം കവര്‍ന്നിരുന്നു. 

കഴിഞ്ഞ വ്യാഴാഴ്ച്ച  രാവിലെ എട്ടുമണിയോടെ ശശിധരനും ഭാര്യ പ്രീതയും മകന്‍ അമലും മകള്‍ അമൃതയും വീടുപൂട്ടി മൂകാംബിക ക്ഷേത്രദര്‍ശനത്തിന് പോയതായിരുന്നു.ഞായറാഴ്ച്ച രാത്രിയോടെയാണ് ഇവര്‍ മടങ്ങിയെത്തിയത്. അപ്പോഴാണ് വീട്ടില്‍ കവര്‍ച്ച നടന്നത് വ്യക്തമായത്. ടെറസിന്റെ വാതിലിന്റെ പൂട്ടുപൊളിച്ചാണ് കവര്‍ച്ചക്കാര്‍ അകത്തു കടന്നത്. 

അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും പൂജാമുറിയിലെ ഭണ്ഡാരത്തിലെ പണവുമാണ് നഷ്ടമായത്. ശശിധരന്റെ പരാതിയില്‍  തളിപറമ്പ് പൊലിസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന്പുറകില്‍ കണ്ണൂരില്‍ അറസ്റ്റിലായ കുപ്രസിദ്ധ മോഷ്ടാക്കളാണെന്ന് തിരിച്ചറിഞ്ഞത്.

Tags