ചന്ദനമരങ്ങൾ മുറിച്ച് കാറിൽ കടത്തിയ യുവാവ് അറസ്റ്റിൽ
Oct 11, 2024, 14:20 IST
കണ്ണൂർ: കണ്ണൂർ സിറ്റിയിൽ മൂന്ന് വീട്ടുപറമ്പിൽ നിന്ന് ചന്ദനമരങ്ങൾ മുറിച്ചു കടത്തിയ കേസിൽ രണ്ടു മാസത്തിന് ശേഷം കാർ ഡ്രൈവർ അറസ്റ്റിൽ. ചന്ദനക്കടത്തിന് ഉപയോഗിച്ച ആൾട്ടോ കാറാണ് കസ്റ്റഡിയിലെടുത്ത് മാലൂർ ശിവപുരം അൽ അമീൻ മൻസിൽ എ.ഷാജഹാനെ (41) യാണ് കണ്ണൂർ സിറ്റി എസ്.ഐ ധന്യാ കൃഷ്ണൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് രാത്രിയാണ് ആദികടലായി അമ്പലത്തിന് സമീപത്തെ മൂന്ന് വീട്ടുപറമ്പിൽ നിന്നാണ് ചന്ദനമരങ്ങൾ മോഷണം പോയത്. മഴു കയർ എന്നിവ അവിടെ ഉപേക്ഷിച്ചാണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്. സി.സി.ടി.വി ക്യാമറ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഷാജഹാൻ്റെ കാറാണെന്ന് തിരിച്ചറിഞ്ഞത്. കണ്ണൂർ സിറ്റി എസ്.ഐ വിനോദ് അന്വേഷണത്തിന് നേതൃത്വം നൽകി.