ഓണ്‍ലൈൻ വഴി നിക്ഷേപപദ്ധതിയില്‍ ചേർത്ത് പണം തട്ടിയ കംബോഡിയൻ സംഘത്തിലെ മലയാളി അറസ്റ്റില്‍

dfh
dfh


കണ്ണൂർ :ഫെയ്‌സ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച കണ്ണൂർ സ്വദേശിനിയെ സ്വകാര്യ ബാങ്കിന്റെ സ്മാർട്ട് ഫണ്ടിങ്‌ നിക്ഷേപപദ്ധതിയില്‍ ചേർത്ത് രണ്ടുലക്ഷം രൂപ തട്ടിയ കേസിലെ പ്രതിയെ കണ്ണൂർ സൈബർ പൊലിസ് അറസ്റ്റു ചെയ്തു. വർക്കലയിലെ മുഫ്‌ലികി(21)നെയാണ് കണ്ണൂർ സൈബർ പൊലിസ്അറസ്റ്റ് ചെയ്തത്.

കംബോഡിയയില്‍ ചൈനീസ് സംഘത്തിന്റെ നേതൃത്വത്തില്‍ വിപുലമായ ഓണ്‍ലൈൻ തട്ടിപ്പ് സംഘത്തിലെ കണ്ണിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു.ഓണ്‍ലൈൻ തട്ടിപ്പുകള്‍ക്ക് കേരളത്തില്‍നിന്നുള്ള ആളുകളെ റിക്രൂട്ട് ചെയ്യലാണ് ഇയാൾ ചെയ്തു വന്നത്. ഇയാൾ വഴി ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച്‌ വ്യാജ നിക്ഷേപപദ്ധതികളില്‍ പണം നിക്ഷേപിപ്പിച്ച്‌ തട്ടിപ്പ് നടത്തുകയാണ് രീതി.

കേരളത്തിലെ അൻപതോളം ആളുകളുടെ പേരില്‍ വ്യാജ സിം കാർഡുകള്‍ മറ്റു പ്രതികളെക്കൊണ്ട് എടുപ്പിച്ച്‌ കംബോഡിയയില്‍ വാട്സാപ്പ് അക്കൗണ്ടുണ്ടാക്കി വീഡിയോ കോള്‍ വഴി ബന്ധം തുടർന്ന് തട്ടിപ്പിന് ഇരയാക്കുകയായിരുന്നു. പുരുഷന്മാരോട് സംഘത്തിലെ സ്ത്രീകളും സ്ത്രീകളോട് സംഘത്തിലെ പുരുഷന്മാരും സൗഹൃദം സ്ഥാപിച്ചാണ് തട്ടിപ്പിന്റെ തുടക്കം. സംഘത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 50 ഓളം മലയാളികളുണ്ടെന്ന് പോലീസ് പറഞ്ഞു.

Tags