ഓൺലൈൻ തട്ടിപ്പിലുടെ കരിവെള്ളൂർ സ്വദേശിയുടെ ലക്ഷങ്ങൾ കബളിപ്പിച്ച തൃശൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

A youth from Thrissur who cheated a native of Karivellur of lakhs of online fraud has been arrested
A youth from Thrissur who cheated a native of Karivellur of lakhs of online fraud has been arrested

കണ്ണൂർ: കണ്ണൂരിൽ ഓൺലൈൻ  ജോലി വാഗ്ദ്ധാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ 'സോഷ്യൽ മീഡിയയിലൂടെ ജോലി വാഗ്ദാനം നൽകി കരിവെള്ളൂർ സ്വദേശിയുടെ രണ്ടേമുക്കാൽ ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത പ്രതിയെയാണ് തൃശ്ശൂരിൽ വെച്ച് പയ്യന്നൂർ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

തൃശ്ശൂർ കുമാരനെല്ലൂർ പരത്തിപ്പാറ സ്വദേശി സി.എം.യാസിർ(22)നെ യാണ് പയ്യന്നൂർ ഡിവൈ.എസ്.പി.കെ.വിനോദ്കുമാറിൻ്റെ നേതൃത്വത്തിൽ എസ് .ഐ. സി.സനീദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എ.ജി.അബ്ദുൾ ജബ്ബാർ, മുകേഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.ഓൺലൈൻ തട്ടിപ്പിലൂടെ കരിവെള്ളൂർ പെരളം യു. പി സ്കൂളിന് സമീപത്തെ പി.സന്ദീപ് ആണ് തട്ടിപ്പിനിരയായത്. ഓൺലൈൻ ട്രാൻസാക്ഷൻവഴി 2,86,500 രൂപയാണ് പ്രതി തട്ടിയെടുത്തത്.

പരാതിയിൽ ഈക്കഴിഞ്ഞ ജനുവരിയിൽ കേസെടുത്ത പയ്യന്നൂർ പോലീസിൻ്റെ അന്വേഷണത്തിനിടയിലാണ് പ്രതി പിടിയിലായത്. + 6281542498942 എന്ന വാട്സാപ്പ് നമ്പറിൽ നിന്നും പാർടൈം ബിസിനസിലൂടെ കൂടുതൽ പണം സമ്പാദിക്കാമെന്ന സന്ദേശമയച്ചാണ് തട്ടിപ്പിന് തുടക്കം. പിന്നീട് ദീപൻഷി നഗർ എന്ന ടെലഗ്രാം ഐഡിയിലൂടെ https://indiafx.me എന്ന സൈറ്റിൽ കയറി വിവിധ ടാസ്കുകൾ നൽകി രണ്ടു ദിവസത്തിനുള്ളിൽ പരാതിക്കാരൻ്റെ 2,86,500 രൂപ യാണ്തട്ടിയെടുത്തത്. ടാസ്കുകൾ പൂർത്തീകരിച്ചതിന് ശേഷം ലാഭമോ നൽകിയ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചു വെന്ന പരാതിയിലാണ് പയ്യന്നൂർ പോലീസ് കേസെടുത്തിരുന്നത്. ഞായറാഴ്ച്ച രാത്രിയോടെ എറണാകുളത്ത് പോലീസ് പിടിയിലായ പ്രതിയെ പയ്യന്നൂരിലെത്തിച്ചു തെളിവെടുപ്പ് നടത്തി.

Tags