യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
Nov 9, 2024, 12:40 IST
കണ്ണൂർ: കണ്ണൂർ നഗരത്തിലെ തെക്കി ബസാർ മക്കാനിക്ക്സമീപം വെച്ച് യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.
ഏച്ചൂർ സ്വദേശി ടി.പി. കൃഷ്ണനാണ്(50) കോഴിക്കോട് നിന്നു അറസ്റ്റിലായത്. ഒക്ടോബർ 21 നാണ് കേസിനാസ്പദമായ സംഭവം. ചേലേരിമുക്കിലെ ഫിറോസിനെയാണ്(43) ഇയാൾ കുത്തികൊല്ലാൻ ശ്രമിച്ചത്.
കാൾടെക്സിന് സമീപത്ത് വച്ച് ഒരു ആൺകുട്ടിക്കൊപ്പം മോശം സാഹചര്യത്തിൽ കണ്ടത് ചോദ്യം ചെയ്തതിന്‍റെ വിരോധത്തിൽ പിറ്റേന്ന് രാവിലെയെത്തി വാക് തർക്കത്തിനിടെകുത്തികൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കോഴിക്കോട് വച്ച് പിടികൂടിയ പ്രതിയെ കണ്ണൂരിലെത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.