കണ്ണൂരിലെ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ വേവ് പൂളില്‍ വെച്ചു യുവതിയെ കയറിപ്പിടിച്ച പ്രൊഫസര്‍ അറസ്റ്റില്‍

google news
fh

 കണ്ണൂര്‍:  കണ്ണൂരിലെ പാര്‍ക്കിലെ വേവ്പൂളില്‍ 22 വയസുകാരിയായ യുവതിയെ കയറിപ്പിടിച്ച കേന്ദ്ര സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം പ്രൊഫസര്‍ അറസ്റ്റില്‍.പഴയങ്ങാടി മാടായി എരിപുരം അച്ചൂസ് ഹൗസില്‍ ബി.ഇഫ്തിക്കര്‍ അഹമ്മദാണ്(51) അറസ്റ്റിലായത്. 

 തിങ്കളാഴ്ച്ച  വൈകുന്നേരം മൂന്നോടെ  സംഭവം നടന്നത്.പ്രൊഫ: ഇഫ്തിക്കര്‍ അഹമ്മദ് കുടുംബസമേതമാണ് അമ്യൂസ്‌മെന്റ്  പാര്‍ക്കില്‍ ഉല്ലാസത്തിനെത്തിയത്.മലപ്പുറം സ്വദേശിനിയും കുടുംബസമേതമാണ് വന്നത്.

വേവ്പൂളില്‍ വെച്ച് ഇഫ്തിക്കര്‍ അഹമ്മദ്  ആഘോഷത്തിനിടെ യുവതിയെ കയറിപ്പിടിക്കുകയായിരുന്നു.ഇവര്‍ ബഹളം വെച്ചതോടെ പാര്‍ക്ക് അധികൃതര്‍ പോലീസിനെ വിവരംഅറിയിച്ചു.സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരമാണ്  പരിയാരം പൊലിസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Tags