ബാവുക്കാട്ട് പാർവ്വതിയമ്മയുടെ സ്മരണക്കായി നൽകുന്ന പുരസ്ക്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

parvathi amma
parvathi amma

തളിപ്പറമ്പ : ബാവുക്കാട്ട് പാർവ്വതിയമ്മയുടെ സ്മരണക്കായി ഏർപ്പെടുത്തിയ മൂന്നാമത് പുരസ്ക്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. സാന്ത്വന പരിചരണ രംഗത്ത് ഇരുപത് വർഷത്തിലധികമായി പ്രവർത്തി ക്കുന്ന വ്യക്തികൾക്കാണ് പുരസ്കാരം നൽകുക. തളിപ്പറമ്പ, ആന്തൂർ നഗരസഭകളിലെയും, പരിയാരം, പട്ടുവം, കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് പരിധിയിലെയും സാന്ത്വന പരിചരണ രംഗത്തെ പ്രവർത്തകർക്ക് അപേക്ഷിക്കാം.

parvathiyamma

പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്ക്കാരം പാർവ്വതിയമ്മയുടെ ചരമദിനമായ 2024 ഒക്ടോബർ 6 ന് ഞായറാഴ്ച കീഴാറ്റൂരിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. അപേക്ഷകൾ 2024 ആഗസ്ത് 30 - നകം ബാവുക്കാട്ട് പാർവ്വതിയമ്മ പുരസ്ക്കാര നിർണ്ണയ സമിതി, കീഴാറ്റൂർ ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപം, കുറ്റിക്കോൽ (പിഒ) തളിപ്പറമ്പ 670562 എന്ന മേൽവിലാസത്തിൽ ലഭി ച്ചിരിക്കണം. വിശദ വിവരങ്ങൾക്ക് 9495150040 എന്ന നമ്പറിൽ ബന്ധപ്പെടാം.

Tags